PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEറാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു.

റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു.

റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു.

അബുദാബി : എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള കോവിഡ് 19 ടെസ്റ്റിംഗ് സുഗമമാക്കുന്നതിനായി ദുബൈ – അബുദാബി അതിർത്തിയിൽ ഗൻദൂത്ത് പരിശോധനാ കേന്ദ്രത്തിന്  പുറമെ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള പ്രവർത്തിക്കുന്ന പ രിശോധന കേന്ദ്രങ്ങളുടെ സമയക്രമം അബുദാബി മീഡിയാ ഓഫീസ് പങ്കുവെച്ചു. ഗൻദൂത്ത് കേന്ദ്രത്തിന് പുറമെ, കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച നാല് പുതിയ റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഉൾപ്പടെ, ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഏഴു റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണ് നിലവിൽ യു എ ഇയിലുള്ളത്. ഗൻദൂത്ത്, അൽ ഐൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ സ്വകാര്യ കമ്പനിയുടെ കീഴിലും, മറ്റു കേന്ദ്രങ്ങൾ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (സേഹ ) കീഴിലുമാണ് പ്രവർത്തിക്കുന്നത്.
പരിശോധനകൾക്ക്  50 ദിർഹമാണ് ചാർജ്. 5 മിനിറ്റിനകം റിസൾട്ട് ലഭിക്കുമെന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത. നിലവിൽ അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും, എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് -19 നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാണ്. പരിശോധന ഫലം ആവശ്യമുള്ളവർക്ക് ഈ കേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ അനുവാദം നേടിയ ശേഷം പരിശോധനകൾക്കായി സമീപിക്കാവുന്നതാണ്. എന്നാൽ കുടുംബങ്ങൾക്ക് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.
ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന
റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം:അബുദാബി സായിദ്  സ്പോർട്സ് സിറ്റി, അബുദാബി കോർണിഷ്, അൽ ഐൻ അൽ ഹിലി  എന്നീ കേന്ദ്രങ്ങൾ ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ (രാവിലെ 8.00 മുതൽ രാത്രി 8.00 വരെ)ദുബൈ റാഷിദ് പോർട്ട്, അൽ ഖവാനീജ്, ഫുജൈറ, റാസ് അൽ ഖൈമ എന്നീ കേന്ദ്രങ്ങൾ ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment