PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയത്തിലെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടർ യൂണിറ്റിന് പ്രവർത്തനാനുമതി

യുഎഇയുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയത്തിലെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടർ യൂണിറ്റിന് പ്രവർത്തനാനുമതി

യുഎഇയുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയത്തിലെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടർ യൂണിറ്റിന് പ്രവർത്തനാനുമതി

യുഎഇ: യുഎഇയുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയത്തിലെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടർ യൂണിറ്റിന് പ്രവർത്തനാനുമതി ലഭിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ആണ് അനുമതി നൽകിയത്. അടുത്ത 60 വർഷത്തെ പ്രവർത്തനത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഊർജ ഉത്പാദനമടക്കമുള്ള പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടക്കും. നാല് ആണവ റിയാക്ടറുകളാണ് അബുദാബിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽ ഗാർബിയയിൽ സ്ഥിതിചെയ്യുന്ന ബറാഖ ആണവനിലയത്തിലുള്ളത്. ഇതിൽ ഒന്നാമത്തെ റിയാക്ടറിൽ ഊർജ ഉത്പാദനം ഇതിനകം ആരംഭിച്ചിരുന്നു. യു.എ.ഇ.യുടെ സുസ്ഥിര വൈദ്യുതോർജ നിർമാണത്തിൽ കാര്യമായ സംഭാവന നൽകാൻ ഇതിലൂടെ സാധിക്കും. ഒന്നാം യൂണിറ്റിൽനിന്ന് വ്യവസായികാടിസ്ഥാനത്തിൽ ഊർജ ഉത്പാദനത്തിന് തുടക്കം കുറിക്കുന്നതിനോടനുബന്ധിച്ചാണ് രണ്ടാം യൂണിറ്റിന് അനുമതി ലഭ്യമാക്കിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി യു.എ.ഇ. പ്രതിനിധി ഹമദ് അൽ കാബി പറഞ്ഞു. മാർച്ച് അവസാനത്തോടെയാണ്  ഇത് സാധ്യമാകുക. നാല് യൂണിറ്റുകളും പ്രവർത്തനക്ഷമമാവുന്നതോടെ യു.എ.ഇ.യുടെ മൊത്തം വൈദ്യുതോർജ ഉത്പാദനത്തിന്റെ 25 ശതമാനവും ബറാഖയിൽനിന്ന് നൽകാനാവും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment