PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗൾഫ് മേഖലയിലെ മാധ്യമ രംഗത്തെ നവാഗതരായ അബുദാബി 24 സെവൻ ചാനൽ പുരസ്‌ക്കാര നിറവിൽ

ഗൾഫ് മേഖലയിലെ മാധ്യമ രംഗത്തെ നവാഗതരായ അബുദാബി 24 സെവൻ ചാനൽ പുരസ്‌ക്കാര നിറവിൽ

ഗൾഫ് മേഖലയിലെ മാധ്യമ രംഗത്തെ നവാഗതരായ അബുദാബി 24 സെവൻ ചാനൽ പുരസ്‌ക്കാര നിറവിൽ

അബുദാബി: ഗൾഫ് മേഖലയിലെ മാധ്യമ രംഗത്തെ നവാഗതരായ അബുദാബി 24 സെവൻ ചാനൽ പുരസ്‌ക്കാര നിറവിൽ , യുഎഇ യിലെ മാധ്യമ രംഗം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കായി പ്രഖ്യാപിച്ച സ്റ്റാർ വിഷൻ എക്സലൻസ് അവാർഡ് ആണ് അബുദാബി 24 സെവൻ ചാനലിന്റെ  ചീഫ് സബ് എഡിറ്ററും ,പ്രമുഖ മാധ്യമ പ്രവർത്തകനുമായ സമീർ കല്ലറക്കു ലഭിച്ചിരിക്കുന്നത്‌. കലാ സാസ്കാരിക സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഇശൽ എമിറേറ്റ്സ് , ദുബൈ സ്റ്റാർ വിഷൻ ഇവന്റ്സ് ആൻഡ് മീഡിയയുടെ ബാനറിൽ ആണ് പുരസ്കാരം നല്കുന്നത്.
ചലച്ചിത്ര താരം കെ കെ മൊയ്തീൻ കോയ ചെയർമാനും പുന്നക്കൻ മുഹമ്മദ്ദലി, ജലീൽ പട്ടാമ്പി, സഹദ് പുറക്കാട്, അസീസ് മേലടി, ടി ഖാലിദ്, സലാം പാപ്പിനിശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
മാധ്യമ മേഖലയിൽ നിന്നും  അബുദാബി 24 സെവൻ  ചീഫ്  സബ് എഡിറ്ററും ,പ്രമുഖ മാധ്യമ പ്രവർത്തകനുമായ സമീർ കല്ലറ പുരസ്‌ക്കാര അർഹനായി. സിറാജ് ദിനപത്രം സീനിയർ ന്യൂസ്‌ റിപ്പോർട്ടർ റാഷിദ്‌ പൂമാടം, മീഡിയവൺ മിഡിൽ ഈസ്റ്റ്‌ ഹെഡ് ഓഫ് എഡിറ്റോറിയൽ ഓപ്പറേഷൻസ്
എം സി എ നാസർ, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടർ രമേഷ് പയ്യന്നൂർ,ഹിറ്റ് എഫ് എം റേഡിയോ അവതാരകൻ ഫസലു, മീഡിയ ഫാക്ടറി സി ഇ ഓ ഷാ മുഹമ്മദ്‌, ഏഷ്യ ലൈവ് റിപ്പോർട്ടർ ഐശ്വര്യ പ്രിൻസ് എന്നിവർക്കമാണ് പുരസ്ക്കാരം  ലഭിച്ചത്.
സാമൂഹ്യ മേഖലയിൽ നിന്നും കെ എം സി സി ദുബൈ, സജി ചെറിയാൻ, നസീർ വാടാനപ്പള്ളി, അഷ്‌റഫ്‌ താമരശ്ശേരി, റയീസ്പോയ്‌ലുങ്കൽ, കെ പി നായർ , ബിബി ജോൺ, സമാൻ അബ്ദുൽ ഖാദിർ
എന്നിവർക്കും, ഇശൽ അറേബ്യ എക്സലെൻസി അവാർഡ് കണ്ണൂർ ഷെരീഫ്, അസീസ് തായിനേരി, യഹിയ തളങ്കര, താജുദീൻ വടകര, താഹിർ ഇസ്മായിൽ ചങ്ങരംകുളം, ശ്രേയ ജയ്ദീപ്, നജീബ് തച്ചമ്പോയിൽ എന്നിവർക്കും ലഭിച്ചു. നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്  എസ് ആയിഷയ്ക്കും  എക്സലെൻസി അവാർഡ് സമ്മാനിക്കും. എ  കെ ഫൈസൽ, ഡോ ഷിഹാബ് ഷാ, മുജീബ് തറമ്മൽ, കെ പി മുഹമ്മദ്‌, ഷബീർ അലി എന്നിവർക്കാണ് ബിസിനസ് എക്സലെൻസി അവാർഡു ലഭിച്ചത്.
അഡ്വൈസറി ബോർഡ് ചെയർമാൻ നാസർ ബേപ്പൂർ, സ്റ്റാർ വിഷൻ മീഡിയ ഹെഡും ഇശൽ എമിറേറ്റ്സ് ജനറൽ സെക്രെട്ടറിയുമായ ബഷീർ തിക്കോടി,  ബഷീർ റെയിൻബോ അബുദാബി,  മുസ്‌തഫ മഷ്ഹൂർ തങ്ങൾ,  ജാക്കി റഹ്‌മാൻ,  യാസർ ഹമീദ്, കമറുദീൻ കീച്ചേരി, സാജിദ് മണിയൂർ, ബിജിൻ പുലരി, അൻസാർ കൊയിലാണ്ടി,  സഹദ് വടക്കയിൽ, പ്രകാശ്. കെ, സുരേഷ് കുമാർ തുടങ്ങിയവർ അവാർഡ്  പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. ജൂൺ അവസാനവാരം പ്രമുഖ മലയാളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന’ ദിൽ കി ആവാസ്’ എന്ന സംഗീത വിരുന്നിൽ വെച്ച് അവാർഡ് ജേതാക്കളെ പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment