ടാലന്റുകളെ കണ്ടെത്താൻ “ട്രൂ ടാലന്റ് അബുദാബി” ടിക് ടോക്ക് കൂട്ടായ്മ.
അബുദാബി: അബുദാബി കേന്ദ്രീകരിച്ചു “ട്രൂ ടാലന്റ് അബുദാബി” എന്ന ടിക് ടോക്ക് കൂട്ടായ്മ രുപീകരിച്ചു. അബുദാബിയിലെ മലയാളികളായ ടാലന്റുകളെ കണ്ടെത്തുന്നതിനും മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ട് വരൂന്നതിനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. കൂട്ടായ്മയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം യുഎഇയിലെ പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ റെഡ് എക്സ് മീഡിയയുടെ കോൺഫെറൻസ് സെന്ററിൽ വെച്ച് നടന്നു. സായിദ് തിയേറ്റർ ഫോർ ടാലെന്റ്സ് ആൻഡ് യൂത് ഡയറക്‌ടർ ഫാദൽ സലാഹ് അൽ തമീമി കൂട്ടായ്മയുടെ ഉത്ഘാടനം നിർവഹിച്ചു. ഷജീർ പാപ്പിനശ്ശേരി അധ്യക്ഷത വഹിച്ചു. യുഎഇയിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ഇമറാത്തി മല്ലു ലോഗോ പ്രകാശനം നിർവഹിച്ചു. ഡോ.അപർണ സത്യദാസ് അവതാരികയായ ചടങ്ങിൽ റെഡ് എക്സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് കുമാരനല്ലൂർ, പ്രമുഖ മാധ്യമ പ്രവർത്തകനും അബുദാബി 24 സെവൻ ന്യൂസ് ചീഫ് സബ് എഡിറ്ററുമായ സമീർ കല്ലറ, ബഷീർ പാടത്തകായിൽ, നയ്‌മ അഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. ടിക് ടോക് കലാകാരന്മാരായ മുഹമ്മദ് നവാസ്, ഷിനു സുൾഫിക്കർ, ഷെറിൻ എസ് എൻ കല്ലറ എന്നിവർ പങ്കെടുത്തു.