PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകോവിഡ് നിയമലംഘന ശിക്ഷകൾ പുതുക്കി.

കോവിഡ് നിയമലംഘന ശിക്ഷകൾ പുതുക്കി.

കോവിഡ് നിയമലംഘന ശിക്ഷകൾ പുതുക്കി.

യുഎഇ: ​യുഎഇയി‍ കോവിഡ് നിയമലംഘന ശിക്ഷകൾ പുതുക്കി.ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാത നിയമ ലംഘനങ്ങൾക്കു ആയിരം ദിർഹം മുതൽ അൻപതിനായിരം ദിർഹം വരെയാണ് പിഴ. യുഎഇ അറ്റോർണി ജനറൽ  ഡോക്ടർ ഹമദ് സെയിഫ് അൽ ഷംസിയാണ്  കോവിഡ്  പ്രതിരോധ നിയമ ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴ പ്രഖ്യാപിച്ചത്.കോവിഡ് വ്യാപനം ചെറുക്കുക എന്നതാണ് ലക്‌ഷ്യം
വീടുകളിലും,ക്വറന്റൈൻ സെന്ററുകളിലും ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാതവർക്കു  അൻപതിനായിരം ദിർഹമായിരിക്കും പിഴ. ക്വറന്റൈൻ സംബന്ധിച്ചു തെറ്റായ വിവരം നൽകുന്നവർക്ക്
20 ,000  ദിർഹമാണ് പിഴ.രാജ്യത്തിന് പുറത്തു നിന്നും തൊഴിലാളികളെയോ ഗാർഹിക ജീവനക്കാരെയോ കൊണ്ട് വരുന്നത് സംബന്ധിച്ചുള്ള വിവരം മറച്ചു വെക്കുന്നവർക്കു 20,000 ദിർഹമാണ് പിഴ. അൽ ഹൊസൻ ആപ്പിൾ രജിസ്റ്റർ ചെയ്യാത്തവർക്കും 10 ,000 ദിർഹമാണ് പിഴ.
കോവിഡ് ട്രാക്കിങ് ഉപകരണങ്ങൾ ധരിക്കാത്തവർക്കും 10 ,000 ദിർഹമാണ് പിഴ.ധോധപൂർവം ഇവ കേടാക്കുന്നവർക്കു  10 ,000 ദിർഹവും, നഷ്ടപ്പെട്ടാൽ 1 ,000 ദിർഹവുമാണ് പിഴ. ട്രാക്കിങ് ഉപകരണങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് 20 ,000 ദിർഹവുമാണ് പിഴ.മാസ്ക് ധരിക്കാത്തവർക്കും 3,000 ദിർഹമാണ് പിഴ.വാഹനങ്ങളിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്താലും 3,000 ദിർഹമാണ് പിഴ ലഭിക്കുക. വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ 2 പേർക്ക് മാത്രമേ അനുമതി ഉളൂ.കൂടുതൽ പേർ സഞ്ചരിച്ചാൽ 3 ,000 ദിർഹമാണ് പിഴ ലഭിക്കുക എന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment