PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ: 3 മൃതദേഹം കണ്ടെത്തി; തെരച്ചിൽ തുടരുന്നു

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ: 3 മൃതദേഹം കണ്ടെത്തി; തെരച്ചിൽ തുടരുന്നു

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ: 3 മൃതദേഹം കണ്ടെത്തി; തെരച്ചിൽ തുടരുന്നു

കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 12 പേരെ കാണാതായി എന്നാണ് ലഭിക്കുന വിവരം.ഉരുൾപൊട്ടലിൽ 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാൽ, കൂട്ടിക്കലിൽ ഉണ്ടായത് ശക്തമായ ഉരുൾപൊട്ടലാണ്.

വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment