PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIട്രാ​ഫി​ക്​ പി​ഴ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ട​ക്കാം

ട്രാ​ഫി​ക്​ പി​ഴ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ട​ക്കാം

ട്രാ​ഫി​ക്​ പി​ഴ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ട​ക്കാം

ദു​ബൈ:  ട്രാ​ഫി​ക്​ പി​ഴ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ട​ക്കാൻ സം​വി​ധാ​നം ഏ​​ർ​പ്പെ​ടു​ത്തി ദു​ബൈ പൊ​ലീ​സ്. പ​ലി​ശ​യി​ല്ലാ​തെ 3  ​മാ​സം, ആ​റു​മാ​സം, ഒ​രു​വ​ർ​ഷം എ​ന്നീ കാ​ല​യ​ള​വു​ക​ളി​ൽ ട്രാ​ഫി​ക്​ പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യ​ത്.  വ്യ​ക്​​തി​ക​ൾ​ക്ക്​ 5000 ദി​ർ​ഹ​ത്തി​ൽ കൂ​ടു​ത​ലു​ള്ള പി​ഴ​യും ക​മ്പ​നി​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ 20,000 ദി​ർ​ഹ​ത്തി​ൽ കൂ​ടു​ത​ലു​ള്ള പി​ഴ​യും ഈ ​രീ​തി​യി​ൽ അ​ട​ക്കാം. മൊ​ത്തം പി​ഴ​യു​ടെ 25 ശ​ത​മാ​നം ആ​ദ്യ ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റാ​യി അ​ട​ക്ക​ണം. വ​ൻ​തു​ക​യാ​ണ്​ പി​ഴ​യെ​ങ്കി​ൽ 24 മാ​സം വ​രെ സാ​വ​കാ​ശ​വും ല​ഭി​ക്കും. ദു​ബൈ പൊ​ലീ​സി​ന്‍റെ വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും ദു​ബൈ പൊ​ലീ​സ്​ സ്മാ​ർ​ട്ട്​ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​നി​ലെ ‘ഫൈ​ൻ​സ്​ ഇ​ന്‍സ്റ്റാ​ൾ​മെ​ന്‍റ്​ സ​ർ​വി​സ്​’​എ​ന്ന ഓ​പ്​​ഷ​നി​ലൂ​ടെ​യും ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ക്ര​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ പേ​യ്​​മെ​ന്‍റ്​ ന​ട​ത്തേ​ണ്ട​ത്. എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി, അ​ബൂ​ദ​ബി ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്, ഫ​സ്റ്റ്​ അ​ബൂ​ദ​ബി ബാ​ങ്ക്, എ​മി​റേ​റ്റ്​​സ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്, ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​   ഇ​ന്‍റ​ർ​നാ​ഷ​ന​ൽ, ദു​ബൈ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്. സ്റ്റാ​ൻ​ഡേ​ർ​ഡ്​ ചാ​റ്റേ​ർ​ഡ്​ ബാ​ങ്ക്, ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​ ഓ​ഫ്​ ദു​ബൈ, ഫി​നാ​ൻ​സ്​ ഹൗ​സ്​  എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക്ര​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്കാം. നി​ശ്ചി​ത തുക അ​ട​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷി​ച്ച് 100 ദി​ർ​ഹം ഫീ​സ്​ ആ​യി ന​ൽ​കണം. ക​മ്പ​നി​യും സ്ഥാ​പ​ന​ങ്ങ​ളും ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ്​ മു​ട​ക്കി​യാ​ൽ 200 ദി​ർ​ഹ​മാ​ണ്​  ഫീ​സ്. ഓ​രോ ത​വ​ണ​യും 10 ദി​ർ​ഹം നോ​ള​ജ്​ ഫീ ​യും 10 ദി​ർ​ഹം ഇ​ന്ന​വേ​ഷ​ൻ ഫീ ​യും അ​ട​ക്ക​ണം. ഇ​ൻ​സ്​​റ്റാ​ൾ​മെ​ന്‍റ്​ അ​ട​ക്കേ​ണ്ട ദി​വ​സ​ത്തി​ന്​ 10 ദി​വ​സം മു​മ്പ്​ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു​ന​ൽ​ക​ണ​മെ​ന്ന  അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ക്ക​ണം. പി​ഴ ല​ഭി​ച്ച്​ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ദ്യ ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ്​  അ​ട​ച്ചി​രി​ക്ക​ണം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment