PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

ചെന്നൈ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം.69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. 2015ൽ പിണറായി വിജയനിൽനിന്നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്.2018ലെ സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുതവണ തലശ്ശേരിയിൽനിന്ന് നിയമസഭയിലുമെത്തി. 2006ൽ അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര മന്ത്രിയായി. 2011ൽ 13-ാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവുമായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്.
കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് കോടിയേരിയിൽ പരേതരായ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16 നാണ് കോടിയേരിയുടെ ജനനം. സി.പി.എം നേതാവും തലശ്ശേരി മുൻ എം.എൽ.എയുമായ എം.വി രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയുമായ എസ്.ആർ വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് മക്കളാണ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ. പേരമക്കൽ: ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment