PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅൽ ബൈക്കിന്റെ യു എ ഇ യിലെ പുതിയ ശാഖ അബുദബി അൽ വഹ്ദ മാളിൽ

അൽ ബൈക്കിന്റെ യു എ ഇ യിലെ പുതിയ ശാഖ അബുദബി അൽ വഹ്ദ മാളിൽ

അൽ ബൈക്കിന്റെ യു എ ഇ യിലെ പുതിയ ശാഖ അബുദബി അൽ വഹ്ദ മാളിൽ

അബുദബി : പശ്ചിമേഷ്യയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ബ്രാൻഡ് ആയ അൽ ബൈക്കിന്റെ യു എ ഇ യിലെ പുതിയ ശാഖ അബുദബി അൽ വഹ്ദ മാളിൽ തുറക്കും. ഇത് സംബന്ധിച്ച് അൽ വഹ്ദ മാൾ മാനേജ്മെന്റും അൽ ബൈക് അധികൃതരും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പ് വെച്ചു. ദുബൈ,അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിൽ ശാഖകളുള്ള അൽ ബൈക് അബുദബി നഗരത്തിലേക്കെത്തുമ്പോൾ തലസ്ഥാന നഗരത്തിൽ താമസിക്കുന്നവർ ആവേശത്തിലാണ്. 9,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അൽ ബൈക്കിന്റെ യു എ ഇ ലെ ഏറ്റവും വലിയ ശാഖയായിരിക്കും അബുദബിയിലേത്. അബുദബിയിൽ തുറക്കുന്നത്  അൽ ബൈക്കിന്റെ വിപുലീകരണ പദ്ധതിയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ വജീബ് അൽ-ഖൂരി പറഞ്ഞു.

2007-ൽ സ്ഥാപിതമായ അൽ വഹ്ദ മാൾ പ്രതിവർഷം 20 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്ന തലസ്ഥാന നഗരിയിലെ പ്രധാന ലക്ഷ്യസ്ഥാനമാണ്. 3.3 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 350-ലധികം ബ്രാൻഡുകൾ വ്യാപിച്ചുകിടക്കുന്നു അൽ വഹ്ദ മാൾ  ജനറൽ മാനേജർ നവനീത് സുധാകരൻ പറഞ്ഞു. 1974-ൽ ജിദ്ദയിൽ  ആദ്യത്തെ ശാഖ  ആരംഭിച്ച അൽ ബൈക്  തുടക്കം മുതൽ, വേഗതയേറിയതും സൗഹൃദപരവുമായ സേവനത്തോടൊപ്പം ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഭക്ഷണം നൽകാൻ പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് അൽ ബൈക് അധികൃതർ പറഞ്ഞു. ആഗോള വിപുലീകരണ പദ്ധതികൾക്ക് അനുസൃതമായാണ് യു എ ഇ യുടെ വിവിധ മേഖലകളിൽ പുതിയ ശാഖകൾ ആരംഭിക്കുന്നതെന്ന് അൽ ബൈക് അധികൃതർ കൂട്ടി ചേർത്തു.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment