വൈവിധ്യമാർന്ന വസ്ത്ര ശേഖരവുമായി ഹൗസ് ഓഫ് മിൻഖ ലേഡീസ് ബുട്ടീക്ക് അബുദാബി മദിന സെയ്ദ് ഷോപ്പിങ് കോപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു.
അബുദാബി: വൈവിധ്യമാർന്ന വസ്ത്ര ശേഖരവുമായി ഹൗസ് ഓഫ് മിൻഖ ലേഡീസ് ബുട്ടീക്ക് അബുദാബി മദിന സെയ്ദ് ഷോപ്പിങ് കോപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു. അഭിനേതാവും, റെഡ് എക്‌സ് മീഡിയ മാനേജിങ് ഡയറക്ടറുമായ ഹനീഫ് കുമരനെല്ലൂർ ഷോപ്പ് ഉത്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ അബുദാബിയിലെ കലാ സാംസ്കരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായ ലോക കേരള സഭാംഗം സലീം ചിറക്കൽ. ബ്രൈറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫിറോസ് മണ്ണാർക്കാട്, വേൾഡ് ഓഫ് ഹാപ്പിനസ് ഫൗണ്ടർ നൈമ, അഡ്വക്കേറ്റ് രസ, ഡോക്ടർ ഷീബ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസായ അഖില, ഫസീല. ഷാൻ മുഹമ്മദ്. ഷിബിലി. അഫ്‌സൽ, അനസ്, ആബിദ്, റഹ്മാൻ, അസർ, അർഷിയ അസർ എന്നിവരോടൊപ്പം യു എ ഇ വുമൺ ജോബ്‌സെൽ ഗ്രൂപ്പിലെ നൂറുകണക്കിന് അംഗങ്ങളും പങ്കെടുത്തു.

ഏറ്റവും കുറഞ്ഞ നിരക്കിൽ ട്രെന്റിനിപ്പം സഞ്ചരിക്കുന്ന വസ്ത്രങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം എന്നും ന്യൂയർ സമ്മാനമായി ജനുവരി 31 വരെ എല്ലാ പർച്ചേസിനും നാല്പത് ശതമാനം വരെ വിലക്കുറവ് നൽകുമെന്നും ഹൗസ് ഓഫ് മിൻഖ മാനേജിംഗ് പാർട്ണേഴ്‌സ് ആയ ഡോക്ടർ അയ്യപ്പൻ, ഡോക്ടർ മീര, നവാസ് മാനന്തവാടി എന്നിവർ അറിയിച്ചു.