അബുദാബി പി ആർ ഓ ഗ്രൂപ്പ് ഇഫ്താറും കുടുംബ സംഗമവും നടത്തി
അബുദാബി: അബുദാബി പി ആർ ഓ ഗ്രൂപ്പ് ഇഫ്താറും കുടുംബ സംഗമവും നടത്തി. അബുദാബി എയർപോർട്ട് റോഡിലുള്ള കെ എഫ് സി പാർക്കിൽ ആണ് വിപുലമായ നോമ്പുതുറയും കുടുംബ സംഗമവും നടത്തിയത്. അബുദാബിയിലെ വിവിധ മേഖലകളിലുള്ള കമ്പനികളിലെ പി ആർ ഓ മാരും, എച് ആർ ഓ മാരും അടക്കം നൂറോളം പേരും കുടുംബാംഗങ്ങളും കൂട്ടായ്മയിൽ പങ്കെടുത്തു. തൗസീഫ്, അർഷാദ് തങ്ങൾ, ഹാഷിം, അമീർ കല്ലമ്പലം, ജികെ, സലിം, ഹാഷിം, ഇസ്മായിൽ, കാദർ, സാദിക്ക്, അർഷാദ്, തുടങ്ങി യവർ നേതൃത്വം നൽകി. പി ആർ ഓ കൂട്ടായ്മ വിപുലീകരിക്കുവാനും, കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാനും അംഗങ്ങൾ തീരുമാനിച്ചു.