PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകാലാവസ്ഥ വ്യതിയാനം നേരിടാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവസരം

കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവസരം

കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവസരം

അബുദാബി: ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം ശക്തമായ ആഘാതങ്ങൾ ഏൽപ്പിക്കുമ്പോൾ  അവയെ മറികടക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൂതനാശയങ്ങളുണ്ടോ? എങ്കിൽ ആഗോളതലത്തിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ചാലഞ്ചിലേക്ക് ഈ നിർദ്ദേശങ്ങൾ സമർപ്പിക്കാം. വിദഗ്ധരടങ്ങുന്ന ജൂറി ഈ നിർദ്ദേശങ്ങൾ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച നിർദ്ദേശങ്ങൾ അസർബൈജാനിലെ ബാക്കുവിൽ ഈ വർഷം നടക്കുന്ന COP29 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ  വിദഗ്ദർക്ക് മുന്നിൽ അവതരിപ്പിക്കാം. ഒപ്പം കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള പ്രത്യേക കോഴ്സ് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് പഠിക്കാം.മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ സേവനദാതാക്കളായ ബുർജീൽ ഹോൾഡിങ്സും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സൈദ് ബിസിനസ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാന ചാലഞ്ചിന്റെ  രണ്ടാം പതിപ്പാണ് ഇതിനു വേദിയൊരുക്കുന്നത്. ലോകമെമ്പാടുമുള്ള യുവാക്കളെ കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാലഞ്ച്. കാലം തെറ്റി പെയ്യുന്ന കനത്ത മഴ, വെള്ളപ്പൊക്കം, വരൾച്ച, ഉഷ്ണതരംഗം എന്നിവ മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്പിനെ തന്നെ മാറ്റി മറിക്കുമ്പോൾ നവീനമായ ആശയങ്ങളിലൂടെ വെല്ലുവിളികളെ എങ്ങിനെ നേരിടാമെന്ന്  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നിർദ്ദേശിക്കാനാകും. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ സജ്ജരായ അടുത്ത തലമുറയെ വളർത്തിയെടുക്കാനാണ് ഈ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു.
 
പരിഹാര നിർദ്ദേശങ്ങൾ തേടുന്നത് അഞ്ചു വിഷയങ്ങളിൽ
ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം, ജലക്ഷാമം, വായു മലിനീകരണം, തീവ്രമായ കാലാവസ്ഥ അവസ്ഥകൾ എന്നി അഞ്ച് വിഷയങ്ങളിൽ ആശയങ്ങൾ സമർപ്പിക്കാം. വിദ്യാർത്ഥികൾ മൂന്ന് മുതൽ അഞ്ചുപേർ വരെയുള്ള ടീമുകളായാണ് പങ്കെടുക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെയും  അതിൻ്റെ വിവിധ വശങ്ങളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ രൂപകൽപ്പന ചെയ്ത പാഠ പദ്ധതികളുടെ രൂപത്തിലാണ് അധ്യാപകർ അവരുടെ എൻട്രികൾ സമർപ്പിക്കേണ്ടത്. വ്യക്തിഗത വിഭാഗത്തിലാണ് അധ്യാപകർക്ക് പങ്കെടുക്കാനാവുക. ജൂൺ 10 മുതൽ സെപ്റ്റംബർ 15 വരെയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള കാലയളവ്. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷിക്കുന്നതിനും www.sbs.ox.ac.uk/future-climate-innovators വെബ്സൈറ്റ് സന്ദർശിക്കാം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment