അബുദാബി അഷ്റഫ് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ
അബുദാബി: അബുദാബി അഷ്റഫ് കൂട്ടായ്മ മൂന്നാം വാർഷിക ജനറൽ ബോഡിയോഗം, കഴിഞ്ഞ ദിവസം ഇന്ത്യൻ ഇസ്ലാമിക്ക് സെന്റരിൽ നടന്നു. യോഗത്തിൽ 2024 -2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി അഷറഫ് ബക്കർ ,ജനറൽ സെക്രട്ടറി അഷറഫ് പാപ്പിനിശ്ശേരി ,ട്രഷർ അഷറഫ് ബസ്റായും തെരഞ്ഞെടുത്തു. പ്രവാസം മഹിയാക്കിയ നാട്ടിലേക്ക് മടങ്ങുന്ന അഷ്‌റഫ് ബി യ്ക്ക് ചടങ്ങിൽ മോമന്റോ നൽകി ആദരിച്ചു. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അഷ്‌റഫ് മാരുടെ മക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യു എ ഇ ജനറൽ സെക്രട്ടറി അഷ്‌റഫ് കടംമ്പുഴ ,അഷറഫ് ടിപി ,അഷറഫ് എ ബി, അഷറഫ് പികെ, അഷറഫ് അസൈനാർ എന്നിവർ ആശംസകൾ പറഞ്ഞു. അധ്യക്ഷൻ അഷ്‌റഫ് പാപ്പിനിശ്ശേരിയും സ്വാഗതം അഷ്‌റഫ് ബക്കറും, അഷ്‌റഫ് ബസ്‌റ നന്ദിയും പറഞ്ഞു.
