അബുദാബിയിൽ നാടൻ കലാമേള അരങ്ങേറും ഒക്ടോബർ 12 ന് അരങ്ങേറും.
അബുദാബി: പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ വമ്പിച്ച നാടൻ കലാമേള “ഫോൾക് ഫെസ്റ്റ്” അരങ്ങിലെത്തിക്കുകയാണ്. ഒക്ടോബര് 12 ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് ഐ എസ് സി യുടെ പ്രധാന ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. സാംസ്‌കാരിക വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കഥകൾ പറയുന്ന നാടോടിക്കഥകളും നാടൻ പാട്ടുകളും തെയ്യ കോലങ്ങളും തുടങ്ങിയ മനസ്സിനെ തൊട്ടുണർത്തുന്ന വിവിധ കലാരൂപങ്ങൾ അരങ്ങിലെത്തും.
താവം ഗ്രാമവേദിയാണ് കലാമേള അണിയിച്ചൊരുക്കുന്നത്. പരിപാടി തികച്ചും സൗജന്യമായിരിക്കുമെന്ന് പ്രസിഡണ്ട് ജ്യോതിഷ് കുമാറും കൺവീനർ സുരേഷ് പയ്യന്നൂരും അറിയിച്ചു.