അബൂദബി: ഖത്തർ ലോകകപ്പിനൊരുങ്ങാൻ അർജന്റീനൻ നായകൻ ലയണൽ മെസ്സി അബൂദബിയിലെത്തി. ഫ്രഞ്ച് ലീഗിലെ പി.എസ്.ജി-ഓക്സിയോൺ മത്സരത്തിന് ശേഷമാണ് മെസ്സി അബൂദബിയിൽ എത്തിയത്. മെസ്സിക്ക് പുറമെ ഡി പോൾ, മൊളിന, ജുവാൻ ഫോയ്ത്, ജൂലിയൻ അൽവാരസ്, ജിറോണിമോ റുള്ളി എന്നിവരും എത്തിയിട്ടുണ്ട്.