PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ പറന്നിറങ്ങി ലയണൽ മെസ്സി

അബുദാബിയിൽ പറന്നിറങ്ങി ലയണൽ മെസ്സി

അബുദാബിയിൽ പറന്നിറങ്ങി ലയണൽ മെസ്സി

അബൂദബി: ഖത്തർ ലോകകപ്പിനൊരുങ്ങാൻ അർജന്‍റീനൻ നായകൻ ലയണൽ മെസ്സി അബൂദബിയിലെത്തി. ഫ്രഞ്ച്​ ലീഗിലെ പി.എസ്​.ജി-ഓക്സിയോൺ മത്സരത്തിന്​ ശേഷമാണ്​ മെസ്സി അബൂദബിയിൽ എത്തിയത്​.
മെസ്സിക്ക്​ പുറമെ ഡി പോൾ, മൊളിന, ജുവാൻ ഫോയ്ത്​, ജൂലിയൻ അൽവാരസ്​, ജിറോണിമോ റുള്ളി എന്നിവരും എത്തിയിട്ടുണ്ട്​. മറ്റ്​ ടീം അംഗങ്ങൾ നേരത്തെ തന്നെ അബൂദബിയിലെത്തി പരിശീലനം തുടങ്ങിയിരുന്നു.
തിങ്കളാഴ്ച രാത്രി അബൂദബി അൽ നഹ്​യാൻ സ്​റ്റേഡിയത്തിൽ മെസ്സിയുടെ സംഘം പരിശീലനത്തിനിറങ്ങും. കാണികൾക്ക്​ ടിക്കറ്റെടുത്ത്​ പരിശീലനം കാണാം.
16ന്​ യു.എ.ഇ ടീമുമായി മുഹമ്മദ്​ ബിൻ​ സായിദ് സ്​റ്റേഡിയത്തിൽ പരിശീലന മത്സരം നടക്കും. അന്ന്​ രാത്രിയോടെ 17ന്​ രാവിലെയോ ടീം ഖത്തറിലേക്ക്​ തിരിക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment