PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനിയമ ലംഘനത്തെ തുടര്‍ന്ന് അബുദാബിയിലെ കഫെറ്റീരിയ അധികൃതര്‍ പൂട്ടിച്ചു

നിയമ ലംഘനത്തെ തുടര്‍ന്ന് അബുദാബിയിലെ കഫെറ്റീരിയ അധികൃതര്‍ പൂട്ടിച്ചു

നിയമ ലംഘനത്തെ തുടര്‍ന്ന് അബുദാബിയിലെ കഫെറ്റീരിയ അധികൃതര്‍ പൂട്ടിച്ചു

അബുദാബി: നിരവധി ഭക്ഷ്യസുരക്ഷാ നിബന്ധനകളുടെ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയിലെ കഫെറ്റീരിയ അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി നടപടിയെടുത്ത് പൂട്ടിച്ചു. ഇത് സംബന്ധിച്ച് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസ്‍താവനയും പുറത്തിറക്കി. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തിലായിരുന്നു കഫെറ്റീരിയയുടെ പ്രവര്‍ത്തനമെന്ന് ഈ പ്രസ്‍താവനയില്‍ പറയുന്നു.
പരിശോധനയില്‍ ഇവിടെ ഒന്നിലധികം നിയമലംഘനങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അടുക്കളയില്‍ ഈച്ചകളുണ്ടായിരുന്നതിന് പുറമെ പാചകം ചെയ്‍ത ഭക്ഷണം വിവിധ താപനിലകളില്‍ സൂക്ഷിച്ചിരുന്നതായും സ്ഥാപനത്തില്‍ വൃത്തിയില്ലായിരുന്നുവെന്നും പരിശോധക സംഘം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായും അതീവ ഗൗരവതരമായ നിയമലംഘനങ്ങള്‍ സ്ഥാപനം നടത്തിയതായും അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment