PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവിമാനയാത്രക്കാർക്കായി പറക്കും കാർ എത്തുന്നു

വിമാനയാത്രക്കാർക്കായി പറക്കും കാർ എത്തുന്നു

വിമാനയാത്രക്കാർക്കായി പറക്കും കാർ എത്തുന്നു

അബുദാബിയിൽ വിമാനയാത്രക്കാരെ വീട്ടിലെത്തിക്കാൻ പുത്തൻ സംവിധാനം ഉടൻ ഒരുകുന്നതായ് അബുദാബി എയർപോർട്ട് അധികൃതർ. വിമാനത്താവളത്തിൽനിന്ന് ഇലക്ട്രിക് എയർ ടാക്സിയിൽ യാത്രക്കാരെ വീട്ടിൽ എത്തിക്കാനാണ് പദ്ധതി. അബൂദബി എയര്‍പോര്‍ട്‌സും ഫ്രഞ്ച് കമ്പനിയായ ഗ്രൂപ് എ.ഡി.പിയുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചതോടെയാണ് എയർ ടാക്‌സി പദ്ധതി സജീവ ചർച്ചയായത്. മേഖലയിൽ ആദ്യമായാണ് ഈ സർവീസ്. കരാർ പ്രകാരം ആസൂത്രണം, ഡിസൈൻ, വികസനം, പ്രവർത്തനം എന്നിവ ഇരു കമ്പനികളും സംയുക്തമായി ഏറ്റെടുക്കും. റോഡിലെ കുരുക്കിൽപ്പെടാതെ അതിവേഗം യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും. ചരക്കു നീക്കത്തിനും ഈ പുതിയ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് അബൂദബി എയര്‍പോര്‍ട്‌സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ജമാല്‍ സലിം അല്‍ ധാഹരി പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment