PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEസുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

യുഎഇ: യുഎഇയിലെ മൂന്നു എമിറേറ്റുകളിൽ മരുഭൂമികളിലും , ബീച്ചുകളിലുമുള്ള ക്യാംപിങ് , കാരവൻ എന്നിവ വിലക്കിയിട്ടുണ്ടന്നു അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി. ഷാർജ , ഫുജൈറ , റാസ് അൽ ഖൈമ എമിറേറ്റുകളിലാണ് നിരോധനം നിലനിൽക്കുന്നത്.കോവിഡ്  സാഹചര്യത്തിൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയമം ലംഘിച്ച് മരുഭൂമികളിലും ബീച്ചുകളിലും  രാത്രികാല ക്യമ്പിങ്ങിനു എത്തുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ പാർക്കുകളും പൊതു ബീച്ചുകളും തുറന്നു പ്രവർത്തിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നതോടെ മരുഭൂമികളിലും ,ബീച്ചുകളിലും   കാരവനിലും , ടെന്റുകളിലും  രാത്രികാലം കഴിച്ചുകൂട്ടാൻ എത്തുന്നവരുടെ തിരക്ക് മുൻകൂട്ടി കണ്ടാണ് അധികൃതർ വിലക്കു ഏർപ്പെടുത്തിയിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment