PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaവിദേശ തീർത്ഥാടകർക്ക് ഹജ്ജിനു അനുമതി.

വിദേശ തീർത്ഥാടകർക്ക് ഹജ്ജിനു അനുമതി.

വിദേശ തീർത്ഥാടകർക്ക് ഹജ്ജിനു അനുമതി.

സൗദി അറേബ്യ : വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുവാദം നൽകാൻ സൗദി അറേബ്യ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് 2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുവദിക്കുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രത്യേക ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മെയ് 9-ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശ തീർത്ഥാടകർക്ക് ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ അനുമതി നൽകുമെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകൾ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ അറിയിച്ചിട്ടുള്ളത്.

COVID-19 പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷത്തെ പോലെ കർശനമായ പ്രതിരോധ നിബന്ധനകൾ പാലിച്ച് കൊണ്ടായിരിക്കും ഈ വർഷവും ഹജ്ജ് തീർത്ഥാടനം അനുവദിക്കുന്നതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പരിമിതമായ അളവിൽ, ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടാണ് 2020-ലെ ഹജ്ജ് തീർത്ഥാടനം നടത്തിയത്. തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ തീർത്ഥാടകരുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക ആരോഗ്യ സുരക്ഷാ നിബന്ധനകളും, കാര്യനിര്‍വ്വഹണ മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment