PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ലേബർ കോടതി  ഇനി പുതിയ മന്ദിരത്തിലേക്ക്.

അബുദാബി ലേബർ കോടതി  ഇനി പുതിയ മന്ദിരത്തിലേക്ക്.

അബുദാബി ലേബർ കോടതി  ഇനി പുതിയ മന്ദിരത്തിലേക്ക്.

അബുദാബി : അബുദാബി ലേബർ കോടതി  ഇനി പുതിയ മന്ദിരത്തിലേക്ക്. മുസ്സഫയിലെ സെക്ടർ 34 ലിലാണ് 72 മില്യൺ ദിർഹം ചിലവിൽ പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 7572 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ കോടതി മന്ദിരം നിർമ്മിച്ചിരിക്കുന്നത് . രണ്ടു നിലകളിലായി 12 കോടതി മുറികൾ , ന്യായാധിപന്മാർക്കായി 28 ഓഫീസുകൾ , കോടതി ജീവനക്കാർക്കുള്ള ഓഫിസുകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. നിർമ്മാണ രംഗത്തെ അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചിരിക്കുന്ന പുതിയ മന്ദിരം അബുദാബിയിലെ സർക്കാർ മന്ദിരങ്ങളുടെ വാസ്തുശില്പ ശൈലി സന്നിവേശിപ്പിച്ചാണ് അകത്തളങ്ങൾ മനോഹരമാക്കിയിരിക്കുന്നതു. 45 മീറ്റർ ഉയരമുള്ള കൊടിമരവും  നിർമ്മിച്ചിട്ടുണ്ട്. യു എ ഇ നിയമപ്രകാരമുള്ള തൊഴിലാളികളുടെ അവകാശ സംരക്ഷണത്തെ ഉറപ്പു വരുത്തുന്നതിന് കോടതി സൗകര്യങ്ങളും , നടപടി ക്രമങ്ങളും കാലോചിതമായി പരിഷ്ക്കരിക്കുന്നതിനു യു എ ഇ പ്രതിജ്ഞ ബന്ധമാണെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി അഭിപ്രായപ്പെട്ടു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment