PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഭരത് മുരളി നാടകോത്സവത്തിന്റെ അഞ്ചാം രാവിൽ കല അബുദാബി അവതരിപ്പിച്ച നാടകം “സ്റ്റേജ്” അരങ്ങേറി

ഭരത് മുരളി നാടകോത്സവത്തിന്റെ അഞ്ചാം രാവിൽ കല അബുദാബി അവതരിപ്പിച്ച നാടകം “സ്റ്റേജ്” അരങ്ങേറി

ഭരത് മുരളി നാടകോത്സവത്തിന്റെ അഞ്ചാം രാവിൽ കല അബുദാബി അവതരിപ്പിച്ച നാടകം “സ്റ്റേജ്” അരങ്ങേറി

അബുദാബി : കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ മറ്റൊരു നാടകക്കാലം കൂടി ആഘോഷപൂർവം അരങ്ങ് തകർക്കുകയാണ്. ഓരോ നാടകത്തിനും യു എ ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നും നാടകാസ്വാദകർ സെന്ററിലേക്ക് ഒഴുകിയെത്തുകയാണ്. ഓരോ സംഘടനകളും സംവിധായകരും സർഗ്ഗാത്മകവും നൂതനവുമായ ആശയങ്ങളിലൂടെ തങ്ങളുടെ നാടകം മികവുറ്റതാക്കിമാറ്റാൻ ശ്രമിക്കുന്നു. നാടകത്തെ ഹൃദയത്തിലേറ്റിയ കുറെയേറെ നാടക പ്രവർത്തകരും നാടകാസ്വാദകരും നൽകിവരുന്ന പിന്തുണയാണ് ഓരോ വർഷവും ഭരത് മുരളി നാടകോത്സവം വൻവിജയമായി ഭവിക്കുന്നത്.പതിനൊന്നാമത് ലുലു എക്സ്ചേഞ്ച് -ഭരത് മുരളി നാടകോത്സവം 2022 – 23 അഞ്ചാം രാവിൽ കല അബുദാബി
അവതരിപ്പിച്ച ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച “സ്റ്റേജ്” അരങ്ങേറി.

ഈ ലോകം മുഴുവൻ ഒരു സ്റ്റേജാണ്, നമ്മൾ ഓരോരുത്തരും അതിലെ അഭിനേതാക്കളും എന്ന ഷേക്‌സ്‌പിയർ ഉദ്ധരണിയാണ്‌ നാടകത്തിന് ആധാരം. തങ്ങൾ ചെയ്ത കഥാഭാഗത്തിന്റെ വസ്ത്രവും അലങ്കാരവും തിരികെ നൽകിക്കൊണ്ട് തിരശ്ശീലയ്ക്ക് പിന്നിൽ അപ്രത്യക്ഷമാകേണ്ട വെറും അഭിനേതാക്കളായി മനുഷ്യൻ മാറുന്നു. പുതിയ നാടകങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും കഥകളിലൂടെയും കളിവീട് വികസിച്ചുകൊണ്ടേയിരിക്കുന്നു.

കലാപ സാധ്യത നിലനിൽക്കുന്ന ഗുരുതരമായ ക്രമസമാധാന പ്രശ്‍നം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഈ പ്രദേശത്ത് നാടകം അവതരിപ്പിക്കാൻ എത്തുന്ന നാടക സംഘത്തിന് പോലീസിന്റെ നിർദേശ പ്രകാരം നാടകം അവതരിപ്പിക്കാൻ കഴിയാതെ വരുന്നു. നാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന ചിത്തഭ്രമം ബാധിച്ച ഒരു വൃദ്ധ മാത്രം സ്റ്റേജിൽ ഒറ്റപ്പെടുന്നു. മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ അവതരിപ്പിച്ചതിനോടൊപ്പം സമകാലീന ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്ന സംഭവവികാസങ്ങളിടെ നാടകം മുന്നേറുന്നു.

ബിന്നി ടോം, രാജേഷ് മേനോൻ, രഞ്ജിത്ത് ഡി, മുഹമ്മദ് റഫീഖ്, ഷാലി ബിജി, സുമിത് മാത്യു, അഞ്ജലി വേതുർ, ആൽഫി ടോം, ശിവദാസ് കെ പി , യെഹ്യ സി കെ , അരുൺ കെ മണി, ശ്രീജിത്ത് കെ , ബബിത മണിലാൽ , മയൂഖ് മണിലാൽ , അരുൺ വിജയ്, റായ്‌ഗൻ ജോർജ്, സതീഷ് കുമാർ , ശ്യാം പൂവത്തൂർ , സയന്ത്‌ ശ്യാം , ഹംസക്കുട്ടി , ധരേഷ് കുമാർ , ഡിഷ്ണ രഞ്ജിത്ത്, ശ്രീജേഷ് , മിഥുൻ എന്നിവർ അഭിനയിച്ചു. സംഗീതം മനു മോഹൻ, പ്രകാശ വിതാനം ആബിദ് പി ടി , രംഗ സജ്ജീകരണം ഹംസക്കുട്ടി & ഗോപകുമാർ, ചമയം സായിദ മെഹ്ബൂബ് .  ഡോ. തുളസീധ റും പ്രൊഫ. വിനോദ് വി നാരായണനും വിധികർത്താക്കളായി. കേരള സോഷ്യൽ സെന്റർ കലാ വിഭാഗം സെക്രട്ടറി നിഷാം വെള്ളുത്തടത്തിൽ സ്വാഗതവും ട്രഷറർ നികേഷ് വലിയ വളപ്പിൽ, ഗണേഷ് ബാബു (എം ഡി ജമിനി ബിൽഡിംഗ് മെറ്റീരിയൽസ് ), പ്രശസ്ത ഗായകൻ അലോഷി എന്നിവർ ആശംസയും പറഞ്ഞ ചടങ്ങിൽ അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി ലതീഷ് ശങ്കർ നന്ദി രേഖപ്പെടുത്തി. ഭരത്‌ മുരളി നാടകോത്സവം 2022 -23 ൽ ആറാം ദിവസമായ ജനുവരി 28 ശനിയാഴ്ച ശക്തി തിയറ്റേഴ്‌സ് അബുദാബി അവതരിപ്പിക്കുന്ന കെ ബി അജയകുമാർ രചനയും ജോബ് മഠത്തിൽ സംവിധാനവും ചെയ്ത “കക്കുകളി ” എന്ന നാടകം അരങ്ങേറും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment