യുഎഇയിൽ 445 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു,568 പേർ രോഗ മുക്തിനേടുകയും ചെയ്തു.
ദുബായ്: യുഎഇയിൽ 445 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു,568 പേർ രോഗ മുക്തിനേടുകയും ചെയ്തു..ഒരു മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.79.91 ശതമാനമാണ് യുഎഇയിലെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ മാസം ഇത് 55 % ആയിരുന്നു. ആഗോളതലത്തിൽ 48% റികവറി റേറ്റുള്ളപ്പോഴാണ് യുഎഇ ഇത്രയും മുന്നേറിയത്. 51,000 ലേറെ പേർക്ക് പുതുതായി പരിശോധന നടത്തിയപ്പോഴാണ് 445 പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തിയത്.കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുന്നുണ്ടെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു. രോഗം ബാധിച്ച വ്യക്തികൾ
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ഇവരുടെ അവസ്ഥ ഗുരുതരമല്ലെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.