അബുദാബിയിലെ എലാ സ്വകാര്യ ആരോഗ്യ ആശുപത്രികളും കോവിഡ് മുക്തമാണെന്ന് അബുദാബി ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു.
അബുദാബി: അബുദാബിയിലെ എലാ സ്വകാര്യ ആരോഗ്യ ആശുപത്രികളും കോവിഡ് മുക്തമാണെന്ന് അബുദാബി ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു.അൽ ഐൻ അൽ ഖലീജ് ഹോസ്പിറ്റൽ,വിപിഎസ് ഹെൽത്ത് കെയർ എൻ എം സി ഹെൽത്ത് കെയർ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഇപ്പോൾ പൂർണ്ണമായും കോവിഡ് മുക്തമാണെന്ന്.രോഗികൾക്ക് സംപൂർണ ആരോഗ്യ സേവനങ്ങൾ നൽകുന്നത് തുടരാൻ വേണ്ടത് സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കോവിഡ് രോഗികളെ പ്രത്യേകമായി സ്വീകരിക്കുന്നതിനും,ചികിത്സിക്കുന്നതിനുമായി എമറേറ്റിലുടനീളമുള്ള അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ അൽ ഐൻ ഹോസ്പിറ്റൽ തുടങ്ങി നിരവധി ആശുപതികളെ നിയോഗിച്ചിട്ടുണ്ടെന്നും അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.