PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIവ്യക്തിഹത്യയിലധിഷ്ഠിതമായ മാധ്യമപ്രവർത്തനത്തെ നിരുത്സാഹപ്പെടുത്തണം: കാന്തപുരം 

വ്യക്തിഹത്യയിലധിഷ്ഠിതമായ മാധ്യമപ്രവർത്തനത്തെ നിരുത്സാഹപ്പെടുത്തണം: കാന്തപുരം 

വ്യക്തിഹത്യയിലധിഷ്ഠിതമായ മാധ്യമപ്രവർത്തനത്തെ നിരുത്സാഹപ്പെടുത്തണം: കാന്തപുരം 

ദുബൈ :  വ്യക്തിഹത്യയിലധിഷ്ഠിതമായ മാധ്യമപ്രവർത്തനത്തെ നിരുത്സാഹപ്പെടുത്തണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സിറാജ് ചെയർമാനുമായ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ പ്രസ്താവിച്ചു. ദുബൈ സിറാജിന്റെ പുതിയ ഓഫീസ്  ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ധാർമികത മുറുകെപ്പിടിക്കേണ്ട മേഖലയാണ് മാധ്യമപ്രവർത്തനം. ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിൽ വ്യക്തിഹത്യ വ്യാപകമായ കാലഘട്ടമാണിത്. മാന്യതക്ക് നിരക്കാത്ത വാക്കുകളിലൂടെയും പ്രയോഗങ്ങളിലൂടെയും വ്യക്തിഹത്യ നടക്കുന്നു. അസത്യവും അർധസത്യവുമായ വാർത്തകൾ അടിസ്ഥാനമാക്കി മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ള വ്യക്തികളുടെ അഭിമാനത്തെ ഹനിക്കുന്നു. ഈ പ്രവണത മാധ്യമരംഗത്ത് വർധിച്ചുവന്നിരിക്കുന്നു.സമൂഹത്തിലെ ഏതൊരു വ്യക്തിക്കും അഭിമാനമുണ്ട്. അത് ഒരാളും മുറിപ്പെടുത്താൻ പാടില്ല. അസത്യങ്ങളും അപവാദങ്ങളും കൊണ്ട് മുറിപ്പെടുത്തിയ അഭിമാനം തിരിച്ചുനൽകാൻ ഒരാൾക്കും കഴിയില്ല, കാന്തപുരം ഓർമപ്പെടുത്തി.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സിറാജ് പത്രപ്രവർത്തനത്തിൽ പിന്തുടരുന്നത് ഈ ധാർമികതയാണ്. സത്യം മാത്രം പ്രസിദ്ധപ്പെടുത്തുക. മനുഷ്യരുടെ അധമ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ വാർത്തകളും വിശകലനങ്ങളും കൊണ്ടുവരാതിരിക്കുക. ഇതാണ് സിറാജ് പിന്തുടരുന്ന നയം. യു എ ഇയിൽ സിറാജിന്റെ വളർച്ചയിൽ പങ്കാളികളായ അഭ്യുദയകാംക്ഷികൾ, പരസ്യദാതാക്കൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവർക്ക് കാന്തപുരം നന്ദി പറഞ്ഞു.
ഓൺലൈൻ വഴിയുള്ള ഉദ്ഘാടനച്ചടങ്ങിൽ വിവിധ സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ബദറുസ്സാദാത്ത് ഇബ്രാഹിം ഖലീലുൽ ബുഖാരി മുഖ്യാതിഥിയായി.ഐ സി എഫ് യു എ ഇ പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും സിറാജ് പബ്ലിഷറുമായ സി. മുഹമ്മദ് ഫൈസി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും സിറാജ് സെൽ കൺവീനറുമായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, സിറാജ് മാനേജിങ് എഡിറ്ററും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും സിറാജ് കൺവീനറുമായ മജീദ് കക്കാട്, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി യു സി അബ്ദുൽ മജീദ്, കേരള മുസ്്ലിം ജമാഅത്ത് പ്രവാസി സെൽ കൺവീനർ മുഹമ്മദ് പറവൂർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി, സിറാജ് ജനറൽ മാനേജർ ടി കെ അബ്ദുൽ ഗഫൂർ, ഐ സി എഫ് ജി സി  സി സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട്, ആർ എസ് സി ജി സി ചെയർമാൻ അബൂബക്കർ അസ്്ഹരി തുടങ്ങിയവർ പ്രസംഗിച്ചു.എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ഐ സി എഫ് ജി സി പ്രസിഡണ്ട്, സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പകര, സിറാജ് ഗൾഫ് ജനറൽ മാനേജർ ശരീഫ് കാരശ്ശേരി, സിറാജ് ഗൾഫ് എഡിറ്റർ ഇൻചാർജ് കെ എം അബ്ബാസ്, ഡയറക്ടർ അഷ്റഫ് മന്ന, മഹ്്മൂദ് ഹാജി കടവത്തൂർ, അബ്ദുൽ കരീം ഹാജി മേമുണ്ട ഖത്വർ, നിസാർ സഖാഫി ഒമാൻ, ബസ്വീർ സഖാഫി പുന്നക്കാട്, ഹമീദ് ഈശ്വരമംഗലം, പി വി അബൂബക്കർ മൗലവി, ഉസ്മാൻ സഖാഫി തിരുവത്ര, ഉസ്മാൻ മൗലവി ടി എൻ പുരം, കരീം തളങ്കര, സമീർ അവേലം, റശീദ് ഹാജി കരുവമ്പൊയിൽ, ഡോ. അബ്ദുസലാം സഖാഫി, എ കെ ഹകീം, സാബിത് പി വി, നാസർ കൊടിയത്തൂർ, മുസ്തഫ കൂടല്ലൂർ, സമദ് സഖാഫി, സമീർ പി ടി തുടങ്ങിയ പ്രാസ്ഥാനിക, സംഘടനാ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment