PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലേക്ക് വരുന്നതിന് ഐ സി എ യുടെ പെർമിറ്റ് വേണം.

അബുദാബിയിലേക്ക് വരുന്നതിന് ഐ സി എ യുടെ പെർമിറ്റ് വേണം.

അബുദാബിയിലേക്ക് വരുന്നതിന് ഐ സി എ യുടെ പെർമിറ്റ് വേണം.

അബുദാബി : ഇന്ത്യയിൽ നിന്നും അബുദാബിയിലേക്ക് സഞ്ചരിക്കുന്നതിന് ഐ സി എ യുടെ പെർമിറ്റ് കൂടാതെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) അംഗീകരിച്ച കേന്ദ്രങ്ങളിൽ നിന്നും 96 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇത്തിഹാദ് വിമാന കമ്പനികൾ വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ജി ഡി ആർ എഫ് എ ) പെർമിറ്റ് ലഭിച്ചിട്ടുള്ളവർക്ക് ഇന്ത്യയിൽ നിന്നും അബുദാബിയിലേക്ക് പറക്കാൻ സാധ്യമല്ല. എന്നാൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ സി എ) പെർമിറ്റോ, ജി ഡി ആർ എഫ് എ പെർമിറ്റോ ലഭിച്ചിട്ടുള്ളവർക്ക് ദുബൈ, ഷാർജ എന്നിവിടങ്ങളിൽ വിമാനം ഇറങ്ങാം. ഐ സി എ, ജി ഡി ആർ എഫ് എ എന്നിവ അനുവദിച്ച പെർമിറ്റ് കാലാവധി കഴിഞ്ഞതാണെങ്കിൽ യാത്രക്ക് അനുവദിക്കില്ല. മടക്ക യാത്രക്കുള്ള പെർമിറ്റ് കാലാവധി കഴിഞ്ഞാൽ വീണ്ടും അപേക്ഷിക്കണമെന്നും എയർലൈനുകൾ വ്യക്തമാക്കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment