PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലോകത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാല അബുദാബിയിൽ സ്ഥാപിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാല അബുദാബിയിൽ സ്ഥാപിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാല അബുദാബിയിൽ സ്ഥാപിക്കുന്നു.

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാല അബുദാബിയിൽ സ്ഥാപിക്കുന്നു.ജലസുരക്ഷിതത്വം എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.അബുദാബി അൽ തവീല പവർ ആൻഡ് വാട്ടർ കോംപ്ലക്സിലാണ് ലോകത്തിലെ ഏറ്റവും വലിയജലശുദ്ധീകരണശാല പൂർത്തിയാകുന്നത്. മൾട്ടി സ്റ്റേജ് ഫ്ലാഷ് ഡിസ്റ്റിലേഷൻ ,മൾട്ടിപ്പിൾ എഫ്ഫക്റ്റ്  ടെക്നോളജി  , സീ വാട്ടർ റിവേഴ്‌സ് ഓസ്മോസിസ്  എന്നീ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചാണ് കടൽ വെള്ളത്തെ ശുദ്ധജലമാക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.2022 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ശുദ്ധീകരണശാലയിൽ നിന്നും ദിനംപ്രതി 909200 ക്യൂബിക് മീറ്റർ ശുദ്ധജലമാണ് ലഭ്യമാകുക.
നിലവിൽ അബുദാബിയിലുള്ള  9 ശുദ്ധീകരണശാലകളുടെ  ശേഷി വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നതായി  ഊർജ്ജ വകുപ്പ് അധികൃതർ അറിയിച്ചു.അബുദാബിക്ക് പുറമെ ഷാർജ ,ഉം അൽ ക്വയിൻ ,ഫുജൈറ എന്നീ എമിറേറ്റുകളിൽ  ശുദ്ധ ജലമെത്തിക്കുന്നതു നിലവിലുള്ള ഈ 9 ശാലകളിൽ നിന്നാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment