സുരക്ഷിതമായ ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു യുഎഇ.
യുഎഇ:കോവിഡ് പ്രതിരോധത്തിൽ ഏറ്റവും സുരക്ഷിതമായ ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് യുഎഇ. 30 രാജ്യങ്ങളുടെ പട്ടികയിയിലാണ് യുഎഇ പത്താം സ്ഥാനം കരസ്ഥമാക്കിയത്.കോവിഡ് 19, ലോകത്തെ, മുഴുവന്‍ മുൾ മുനയിൽ നിർത്തിയപ്പോൾ, കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച രാജ്യമാണ് യുഎഇ. ഡീപ് നോളജ് ഗ്രൂപ്പാണ് കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 760 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലന്റാണ്. രണ്ടാം സ്ഥാനത്ത് ന്യൂസിലന്റും മൂന്നാം സ്ഥാനത്ത് സൌത്ത് കൊറിയയും ഇടം പിടിച്ചു. പത്താം സ്ഥാനത്താണ് യുഎഇ. 725 പോയിന്റാണ് യുഎഇയ്ക്കുളളത്. സൌദി അറേബ്യ 16 ആം സ്ഥാനവും, ഒമാന്‍ 30 ആം സ്ഥാനവുമാണ് സ്വന്തമാക്കിയത്.