PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEപളളികൾ ഉൾക്കൊളളാവുന്നതിന്റെ 50 ശതമാനം എന്നുളള രീതിയിൽ പ്രവർത്തിക്കാൻ അനുമതി.

പളളികൾ ഉൾക്കൊളളാവുന്നതിന്റെ 50 ശതമാനം എന്നുളള രീതിയിൽ പ്രവർത്തിക്കാൻ അനുമതി.

പളളികൾ ഉൾക്കൊളളാവുന്നതിന്റെ 50 ശതമാനം എന്നുളള രീതിയിൽ പ്രവർത്തിക്കാൻ അനുമതി.

യുഎഇ: യുഎഇയിലെ പളളികൾ നാളെ മുതൽ ഉൾക്കൊളളാവുന്നതിന്റെ 50 ശതമാനം എന്നുളള രീതിയിൽ പ്രവർത്തിക്കാൻ അനുമതി.കർശന സുരക്ഷാ നിർദ്ദേശങ്ങളോടെയാണ് അനുമതി നൽകുന്നത്.ജൂലൈ ഒന്നുമുതല്‍, 30 ശതമാനമെന്നുളള രീതിയിലാണ് പളളികളുടെ പ്രവർത്തനം നടന്നത്. പ്രാർത്ഥനയ്ക്കായി എത്തുന്നവർ രണ്ടുമീറ്റർ സാമൂഹിക അകലം പാലിക്കണം എന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തിക്കേണ്ടത്.അറുപതുവയസിനുമുകളിലുളളവർക്കും, 12 വയസിനുതാഴെയുളളവർക്കും പ്രവേശന അനുമതിയില്ല. ഗുരുതര അസുഖമുളളവരും പ്രാർത്ഥകൾ  വീട്ടിൽ നിന്നാകണം. കോവിഡ് 19 ബാധിച്ചവർക്കൊപ്പം കഴിയുന്നവരും വിട്ടുനില്ക്കണമെന്നാണ് നിർദ്ദേശം. അല് ഹോസന് ആപ്പ് ഡൌണ് ലോഡ് ചെയ്യണം. ഫെയ്സ് മാസ്ക് ധരിക്കണം. പ്രാർത്ഥനാ മാറ്റുകൾ സ്വയം കൊണ്ടുവരണം. ആലിംഗനവും ഹസ്തദാനവും പാടില്ലെന്നും നിർദ്ദേശമുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment