PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEമിഡിൽ ഈസ്റ്റിലെ ആദ്യ ഇ-ജിപിഎസ് റോബോട്ട് സംവിധാനവുമായി വിപിഎസ്- ബുർജീൽ ആശുപത്രി.

മിഡിൽ ഈസ്റ്റിലെ ആദ്യ ഇ-ജിപിഎസ് റോബോട്ട് സംവിധാനവുമായി വിപിഎസ്- ബുർജീൽ ആശുപത്രി.

മിഡിൽ ഈസ്റ്റിലെ ആദ്യ ഇ-ജിപിഎസ് റോബോട്ട് സംവിധാനവുമായി വിപിഎസ്- ബുർജീൽ ആശുപത്രി.

അബുദാബി:അതിസൂക്ഷ്മവും സങ്കീർണവുമായ നട്ടെല്ല് ശസ്ത്രക്രിയകൾക്ക് കൃത്യത ഉറപ്പാക്കാൻ യുഎഇയിൽ ഇനി മുതൽ റോബോട്ട് സംവിധാനവും. അബുദാബിയിലെ വിപിഎസ്-ബുർജീൽ ആശുപത്രിയാണ് നട്ടെല്ല് ശസ്ത്രക്രിയയിൽ വഴിത്തിരിവാകുന്ന സാങ്കേതിക വിദ്യ മിഡിൽ ഈസ്റ്റിൽ ആദ്യമായി ലഭ്യമാക്കിയത്. ലോകത്തെ പ്രധാനപ്പെട്ട നൂറോളം ആശുപത്രികളിൽ മാത്രം ലഭ്യമായ റോബോട്ടായ എക്‌സെൽഷ്യസ്‌- ജിപിഎസ് റോബോട്ടാണ് സങ്കീർണ്ണ ശസ്‍ത്രക്രിയകൾ സുഖമമാക്കാൻ ഡോക്ടർമാരെ സഹായിക്കുക.

ശസ്ത്രക്രിയകൾക്ക് മികച്ച ഫലം നൽകാൻ അമേരിക്കയിലെ ഗ്ലോബസ് മെഡിക്കലാണ് ഇ-ജിപിഎസ് റോബോട്ടിക്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. നട്ടെല്ല് ശസ്ത്രക്രിയകളിൽ ഏറെ നിർണ്ണായകമാണ് സൂക്ഷ്‌മമായി സ്ക്രൂ ഘടിപ്പിക്കുന്ന നടപടി. കൃത്യതയ്യോടെ ഇതിനു സഹായിക്കുമെന്നാണ് ഇ-ജിപിഎസ് റോബോട്ടിന്റെ ഏറ്റവും പ്രധാന സവിശേഷത.സാങ്കേതിക തികവ് കൊണ്ട് ആരോഗ്യ രംഗത്ത് ശ്രദ്ധേയമാകുന്ന ഇ-ജിപിഎസ് റോബോട്ടിനെ ലഭ്യമാക്കിയതിലൂടെ നട്ടെല്ല് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ എത്തുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനാകുമെന്ന് ബുർജീൽ ആശുപത്രി സിഇഒ ജോൺ സുനിൽ പറഞ്ഞു. “ആരോഗ്യ മേഖലയിലെ നൂതന പരീക്ഷണങ്ങളും സാങ്കേതിക വിദ്യകളും സന്ദർശകർക്ക് ഗുണകരമായി ഉപയോഗിക്കാനുള്ള നടപടികളുടെ ഭാഗമായാണ് റോബോട്ടിക് സാങ്കേതിക വിദ്യയെ ലഭ്യമാക്കുന്നത്.”

ശസ്ത്രക്രിയയുടെ സമയം കുറയ്ക്കാനും മികച്ച ഫലമുണ്ടാക്കാനും ഇ-ജിപിഎസ് റോബോട്ടിന്റെ സഹായത്തോടെ കഴിയുമെന്ന് ബുർജീൽ ആശുപത്രിയിൽ കൺസൽട്ടൻറ് ന്യൂറോ സർജനായ ഡോ. അമർ എൽ ഷവറാബി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സാങ്കേതികവിദ്യയും ആരോഗ്യ രംഗത്തുണ്ടാക്കുന്ന വിപ്ലവത്തിന്റെ ഏറ്റവും മികച്ച സമീപകാല മാതൃകയാണിതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

വിപിഎസ്- ബുർജീൽ ആശുപത്രിയിലെ ന്യൂറോ സയൻസ് വിഭാഗത്തിന് റോബോട്ട് ഉപയോഗിക്കുന്നതിനുള്ള പരിശീലനം ഇതിനകം ലഭ്യമാക്കിക്കഴിഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment