PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകോവിഡ് നിയമ ലംഘകരെ കണ്ടെത്താൻ സ്പെഷ്യൽ ടാസ്ക്ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തി.

കോവിഡ് നിയമ ലംഘകരെ കണ്ടെത്താൻ സ്പെഷ്യൽ ടാസ്ക്ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തി.

കോവിഡ് നിയമ ലംഘകരെ കണ്ടെത്താൻ സ്പെഷ്യൽ ടാസ്ക്ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തി.

യുഎഇ: യുഎഇയിൽ എല്ലാ എമിറേറ്റുകളിലും കോവിഡ് നിയമ ലംഘകരെ കണ്ടെത്താൻ സ്പെഷ്യൽ ടാസ്ക്ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തി.കോവിഡ് പ്രതിരോധ വീഴ്ചകൾ കണ്ടെത്തുന്നതിനും,  ലംഘനങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് സംഘത്തെ നിയോഗിച്ചത്.
യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി വക്താവ് ഡോക്ടർ  സൈഫ് അൽ ദഹരിയാണ്  ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പരിശോധനകൾക്ക് നേതൃത്വം നൽകുന്നതിനായി ഓരോ എമിറേറ്റിന്റെയും ചുമതലയുള്ള ഏഴു പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകിയതായും, ഇവർ എമിറേറ്റുകളിലുടനീളം പ്രത്യേകമായി തയ്യാറാക്കിയ നിരീക്ഷണ, പരിശോധനാ നടപടികൾ നടപ്പിലാക്കുമെന്നും ഡോക്ടർ സൈഫ് അൽ ദഹരി അറിയിച്ചു.

പ്രാദേശിക തലത്തിൽ പരിശോധനാ നടപടികളും, പ്രചാരണ പരിപാടികളും ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതർ ആരംഭിച്ചതായും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്ത വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കെതിരായുള്ള നിയമനടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.ഓരോ എമിറേറ്റുകളിലും പോലീസ്, മുൻസിപ്പാലിറ്റികൾ, വാണിജ്യ വികസന വകുപ്പുകൾ, മറ്റു അനുബന്ധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിലാണ്  പരിശോധനാ നടപടികൾ പുരോഗമിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment