PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 20 മുതൽ അബുദാബി അൽവത്ബയിൽ.

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 20 മുതൽ അബുദാബി അൽവത്ബയിൽ.

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 20 മുതൽ അബുദാബി അൽവത്ബയിൽ.

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 20 മുതൽ 2021 ഫെബ്രുവരി 20 വരെ അബുദാബി അൽവത്ബയിൽ നടക്കും. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ സ്മരണാർഥമാണ് പരിപാടി  സംഘടിപ്പിക്കുന്നത്.യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്തിലാണ് പരിപാടി നടക്കുക.യുഎഇ രൂപീകരിച്ചതിന്റെ സുവർണ ജൂബിലി പശ്ചാത്തലത്തിൽ വൻ ആഘോഷ പരിപാടികളാണു 3 മാസം നീളുന്ന ഉത്സവത്തിന് ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിവെലിന്റെ ഭാഗമായി നടക്കുന്ന ലോക സാംസ്കാരികോത്സവത്തിൽ വിവിധ രാജ്യക്കാരുടെ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ നടക്കുക.സന്ദർശകർ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിച്ച് രോഗലക്ഷണമില്ലാത്തവർക്കു മാത്രമായിരിക്കും പ്രവേശനം.പ്രാദേശിക, രാജ്യാന്തര കലാകാരന്മാർ അവതരിപ്പിക്കുന്ന വിനോദ വിസ്മയങ്ങൾക്കു പുറമേ ഓരോ നാട്ടിലെയും തനത് വിഭവങ്ങൾ ആസ്വദിക്കാനും അവസരമുണ്ടായിരിക്കും. ഓരോ രാജ്യക്കാരും അവരവരുടെ തനത് വാദ്യോപകരണ സംഗീതവും നാടോടി കലകളുമാണ് മേളയിൽ പരിചയപ്പെടുത്തുന്നത്. ശനി മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 12 വരെയുമാണ് ഫെസ്റ്റിവെൽക് നടക്കുക. പ്രവേശനം സൗജന്യമാണ്. ലോക സാംസ്കാരിക പൈതൃകം ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ വ്യത്യസ്ത രാജ്യങ്ങളും ജീവിത രീതികളും കലാസാംസ്കാരിക പരിപാടികളും അടുത്തറിയാനുള്ള വേദികൂടിയാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment