PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവേൾഡ് എച്ച്  ആർ ഡി കോൺഗ്രസ് 2020-ൽ ലുലു ഗ്രൂപ്പിന് രണ്ട് പുരസ്കാരങ്ങൾ.

വേൾഡ് എച്ച്  ആർ ഡി കോൺഗ്രസ് 2020-ൽ ലുലു ഗ്രൂപ്പിന് രണ്ട് പുരസ്കാരങ്ങൾ.

വേൾഡ് എച്ച്  ആർ ഡി കോൺഗ്രസ് 2020-ൽ ലുലു ഗ്രൂപ്പിന് രണ്ട് പുരസ്കാരങ്ങൾ.

യു.എ.ഇ : വേൾഡ് എച്ച്  ആർ ഡി കോൺഗ്രസ് 2020-ൽ ലുലു ഗ്രൂപ്പിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. ഏഷ്യയിലെ ബെസ്റ്റ് എംപ്ലോയർ ബ്രാൻഡ് പുരസ്കാരവും എച്ച് ആർ ലീഡർഷിപ്പ് പുരസ്കാരവുമാണ് ലുലു ഗ്രൂപ്പിനെ തേടിയെത്തിയത്.മഹാമാരിയുടെ കാലത്ത് ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വേറിട്ട പദ്ധതികൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. മാനവ വിഭവശേഷി വകുപ്പ് ഡയറക്ടർ അബ്ദു റസാഖാണ് എച്ച് ആർ ലീഡർഷിപ്പ് പുരസ്‌കാരത്തിന് അർഹനായത്.ഓൺലൈനായി നടന്ന ചടങ്ങിൽ 27 വർഷമായി ലുലുവിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അബ്ദു റസാഖ് പുരസ്കാരം സ്വീകരിച്ചു. വിവിധ രാജ്യക്കാരായ ജീവനക്കാർ ജോലിചെയ്യുന്ന ലുലു ഗ്രൂപ്പിൽ മാനവ വിഭവശേഷി മേധാവിയായി ജോലിചെയ്യാൻ കഴിയുന്നത് തന്നെ വലിയ അംഗീകാരമാണെന്നും, മാനവ വിഭവശേഷിയാണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
43 രാജ്യങ്ങളിൽ നിന്നുള്ള 55,000 ജീവനക്കാരാണ് ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. സ്ഥാപനത്തിൽ നിന്നും മാറിപ്പോകുന്ന ജീവനക്കാരുടെ എണ്ണം വെറും ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇവിടെയെന്നത് ഗ്രൂപ്പ് ജീവനക്കാർക്ക് നൽകുന്ന പരിരക്ഷയുടെ തെളിവുകൂടിയാണ്. ഇത് ലുലുവിനെ മേഖലയിൽ മികവിന്റെ പര്യായമായി നിലനിർത്തുന്നു. ജീവനക്കാർക്കും കുടുംബങ്ങൾക്കും നൂതന താമസ സൗകര്യങ്ങൾ, ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ക്വാറന്റീൻ കേന്ദ്രങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കുക വഴി കോവിഡ് കാലത്ത് ലുലു ഏവരുടെയും ക്ഷേമം ഉറപ്പാക്കിയിരുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment