PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആരോഗ്യ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം:അബുദാബി നഗരത്തിൽ ഇ സ്കൂട്ടർ സേവനം പുനരാരംഭിച്ചു.

ആരോഗ്യ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം:അബുദാബി നഗരത്തിൽ ഇ സ്കൂട്ടർ സേവനം പുനരാരംഭിച്ചു.

ആരോഗ്യ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം:അബുദാബി നഗരത്തിൽ ഇ സ്കൂട്ടർ സേവനം പുനരാരംഭിച്ചു.

അബുദാബി : കോവിഡ് 19 കൊറോണ വൈറസ് വ്യാപനം കാരണം നിർത്തലാക്കിയിരുന്ന ഇ സ്കൂട്ടർ സേവനം അബുദാബി നഗരത്തിൽ വീണ്ടും പുനരാരംഭിക്കുന്നു. കോവിഡ് 19 മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായാണ് വീണ്ടും പുനരാരംഭിക്കുന്നത്. സ്കൂട്ടർ ഉപയോഗിക്കുന്ന എല്ലാവരും മാസ്കുകളും കയ്യുറകളും നിർബന്ധമായും ഉപയോഗിക്കണം.സ്കൂട്ടറുകൾ പ്രവർത്തിക്കുന്ന എല്ലാ സ്റ്റാഫുകളുടെയും ആനുകാലിക പരിശോധനകൾക്ക് പുറമെ ഉപയോഗിക്കുന്നവർക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തും അബുദാബി സംയോജിത ഗതാഗത കേന്ദ്രം ഐ ടി സി അറിയിച്ചു. അൽ റീം ദ്വീപ്, അൽ മറിയ ദ്വീപ്, അൽ സഹിയ, അൽ ദാന, അൽ ബതീൻ, കോർണിഷ്, മറീന തുടങ്ങിയ  ജില്ലകളിൽ 25 ശതമാനം ശേഷിയിൽ ഇ-സ്കൂട്ടർ സേവനം ആരംഭിക്കാൻ കഴിയുമെന്ന് ഐ ടി സി കൂട്ടി ചേർത്തു.  കൊറോണ വൈറസ് വ്യാപിക്കുന്നതിനെതിരായ ആരോഗ്യ മുൻകരുതലുകളും സുരക്ഷാ നടപടികളും കമ്പനികൾ പാലിക്കുന്നത് അനുസരിച്ചാണ് സേവനം പുനരാരംഭിക്കാൻ കഴിയുക. ഓപ്പറേറ്റർമാർ വാടക സൈറ്റുകളിൽ ഒറ്റ-ഉപയോഗ കയ്യുറകൾ, ഹാൻഡ്-സാനിറ്റൈസറുകൾ, അണുനാശിനികൾ എന്നിവ നൽകണം. ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധനാ ടീമുകൾ ഫീൽഡ് പരിശോധനകൾ നടത്തും. അനുവദനീയമായ സ്ഥലങ്ങളിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗം പരിമിതപ്പെടുത്തിയതായി അറിയിച്ച ഐടിസി ഇ സ്കൂട്ടർ ഉപയോക്താക്കൾ റോഡുകളിൽ വലിയ വാഹനങ്ങൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment