PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIട്രാഫിക്‌ സുരക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യൽ മീഡിയയില്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു: അബുദാബി പോലീസ്

ട്രാഫിക്‌ സുരക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യൽ മീഡിയയില്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു: അബുദാബി പോലീസ്

ട്രാഫിക്‌ സുരക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യൽ മീഡിയയില്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു: അബുദാബി പോലീസ്

അബുദാബി: അറബിയിലും ഇംഗ്ലീഷിലും നടത്തിയ അഭിപ്രായ സർവേയിൽ ഏറ്റവും കൂടുതല്‍ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് “ട്രാഫിക് സുരക്ഷ” പ്രോത്സാഹിപ്പിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്ന മാധ്യമ അവബോധ സന്ദേശങ്ങള്‍ ആണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. 55% ആളുകള്‍ ഇത്തരം അവബോധ സന്ദേശങ്ങള്‍ ശ്രദ്ധിക്കാന്‍ താൽപ്പര്യപെടുന്നു എന്നാണ് സര്‍വ്വേ ഫലം. “കുറ്റകൃത്യങ്ങൾക്കെതിരെ പോരാടൽ”, “സ്മാർട്ട് സേവനങ്ങൾ” എന്നി വിഷയങ്ങള്‍ ആണ് 22.5% വീതം വോട്ടുകളുമായ് രണ്ടാം സ്ഥാനത്ത്. സോഷ്യല്‍ മീഡിയയില്‍ പൊതുജനത്തിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുന്നതിനും അബുദാബി പോലീസ് പ്രസിദ്ധീകരിച്ച “ഡിജിറ്റൽ ഉള്ളടക്കങ്ങള്‍” അവലോകനം ചെയ്യാനും അവ വിലയിരുത്തി പോലീസും പൊതുജനങ്ങളും തമ്മിലുള്ള നിരന്തരമായ ആശയവിനിമയ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമൂഹിക പദ്ധതികളുടെ ഭാഗമായിട്ടാണ് ഇത്തരം സര്‍വേകള്‍ നടത്തുന്നത് എന്ന് അബുദാബി പോലീസ് കമാൻഡ് അഫയേഴ്‌സ് സെക്ടറിലെ സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു.
റോഡ് ഉപയോക്താക്കളുടെ അവബോധം വർദ്ധിപ്പിക്കുന്നതിനും റോഡുകളില്‍ അച്ചടക്കതോടെയുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും നിയമ ലംഘനങ്ങളെയും നിരുത്തരവാദപരമായ പെരുമാറ്റത്തെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മാധ്യമ പ്രചാരണങ്ങളിലും അവബോധം വളർത്തുന്ന സന്ദേശങ്ങളിലും സമൂഹത്തിലെ അംഗങ്ങളുടെ താൽപ്പര്യം സമീപകാലത്തെ സർവേ ഫലങ്ങള്‍ സ്ഥിരികരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment