ഡ്രൈവർ രഹിത ടാക്സി കാറുകൾ നിരത്തിലെത്തും.
അബുദാബി: അബുദാബിയിൽ ഇനി യാത്രക്കാരുമായി ഡ്രൈവർ രഹിത വാഹനങ്ങൾ നിരത്തിലിറങ്ങും . പദ്ധതിയുടെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം യാസ് ഐലൻഡിൽ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഹോട്ടലുകൾ , റസ്റ്റോറന്റുകൾ , ഷോപ്പിംഗ് മാളുകൾ , ഓഫീസുകൾ എന്നിവയുടെ പിക്ക് അപ്പ് , ഡ്രോപ്പ് ഓഫ് കേന്ദ്രങ്ങളിൽ നിന്നും 03 വാഹനങ്ങളാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്നത്. രണ്ടാമത്തെ ഘട്ടത്തിൽ അബുദാബി സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 10 വാഹനങ്ങളാകും യാത്രക്കാരുമായി സഞ്ചരിക്കുക . രാവിലെ 8 മുതൽ രാത്രി 8 മണി വരെ നടക്കുന്ന സേവനം പൂർണ്ണമായും സൗജന്യമായാണ് നടത്തുക. യാത്രയിലെ അടിയന്തിര ഘട്ടങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കാൻ ഡ്രൈവർ സീറ്റിൽ ഒരു സുരക്ഷ ഓഫീസർ ഉണ്ടാകും. ചുറ്റുമുള്ള കാര്യങ്ങളെ സെൻസറിലൂടെ നിരീക്ഷിച്ചാകും വാഹനം സ്വയം നിയന്ത്രിക്കുക. സ്റ്റീരിയോ സ്കോപ്പിക് വിഷൻ സിസ്റ്റം, മാപ്പിങ് അൽഗോരിതം,ജിപിഎസ്, ഒപ്റ്റിക്കൽ ഒബ്ജെക്ട് റെകോക്നിഷ്യൻ സിസ്റ്റം,റിയൽ ടൈം പോസിഷനിങ് സിസ്റ്റം തുടങ്ങിയ സാങ്കേതിക
വിദ്യകളാണ് സ്വയ നിയന്ത്രിത വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.