PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായിലെ ക്ഷേത്രങ്ങളിൽ ഹോളി ആഘോഷങ്ങൾ റദ്ധാക്കി. 

ദുബായിലെ ക്ഷേത്രങ്ങളിൽ ഹോളി ആഘോഷങ്ങൾ റദ്ധാക്കി. 

ദുബായിലെ ക്ഷേത്രങ്ങളിൽ ഹോളി ആഘോഷങ്ങൾ റദ്ധാക്കി. 

ദുബായ്: ദുബായിലെ ക്ഷേത്രങ്ങളിൽ ഹോളി ആഘോഷങ്ങൾ റദ്ധാക്കി. കോവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് ഹോളി ആഘോഷങ്ങൾ വേണ്ടെന്നു വെക്കുന്നത്. മാർച്ച് 28 , 29 ദിവസങ്ങളിൽ ഹോളി ആഘോഷവുമായി ബദ്ധപ്പെട്ടു നടക്കുന്ന എല്ലാ പരിപാടികളും വേണ്ടെന്നു വെക്കാൻ ദുബായിലെ ശിവ -കൃഷ്ണ ക്ഷേത്രങ്ങളുടെ ഭരണസമിതിയാണ് ഭക്തജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ദിവസ്സങ്ങളിൽ ക്ഷേത്രം തുറക്കുന്നതല്ല . പരസ്പരം നിറക്കൂട്ടുകൾ ചേർത്ത വെള്ളം തളിക്കുന്നതും നിറം ചേർന്ന പൗഡറുകൾ വാരി വിതറുന്നതും ഒഴിവാക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ അംഗങ്ങൾ ഒത്തുകൂടുന്നതും ആഘോഷം ഒരുക്കുന്നതും ഒഴിവാക്കണമെന്നു ഗുരു ദർബാർ സിന്ധി ക്ഷേത്ര സമിതിയും അഭ്യർത്ഥിച്ചു. ശ്രീനഥിജി ക്ഷേത്രത്തിൽ ദർശനത്തിനു അവസരം ഉണ്ടാകില്ലെന്നും മാർച്ച് 28 നീ വൈകിട്ട് അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗവ്യാപനം കർശനമായി തടയുന്നതിനുള്ള പ്രതിരോധ നടപടികളിൽ  പങ്കുചേരുന്നതിന്റെ ഭാഗമായാണ് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വിവിധ ക്ഷേത്ര സമിതികൾ തീരുമാനിച്ചിരിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment