PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവാക്‌സിൻ എടുത്തവർക്കുള്ള ക്വാറന്റൈൻ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി അബുദാബി.

വാക്‌സിൻ എടുത്തവർക്കുള്ള ക്വാറന്റൈൻ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി അബുദാബി.

വാക്‌സിൻ എടുത്തവർക്കുള്ള ക്വാറന്റൈൻ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി അബുദാബി.

അബുദാബി: കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർ അബുദാബിയിലേക്കു വരുന്നതിനുള്ള നിബന്ധനകളിൽ ഇന്ന് മുതൽ മാറ്റങ്ങൾ വരുത്തി. അബുദാബി എമർജൻസി ക്രിയയ്‌സസ്  ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ്  നിബന്ധനകൾ പ്രഖ്യാപിച്ചത്. പുതിയ നിബന്ധന അനുസരിച്ച്  ഗ്രീൻ  കാറ്റഗറി വിഭാഗത്തിലുള്ള രാജ്യങ്ങളിൽ നിന്നും  വരുന്ന വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ല . എന്നാൽ വിമാനത്താവളത്തിലും , രാജ്യത്തു എത്തിയ ശേഷം ആറാം ദിവസവും  പി സി ആർ പരിശോധനക്ക് വിധേയരാകണം. മറ്റു രാജ്യങ്ങളിൽ നിന്നാണ് വരുന്നതെങ്കിൽ അഞ്ചു ദിവസം ക്വാറന്റൈനിൽ കഴിയണം. വിമാനത്താവളത്തിൽ വെച്ചും , പിന്നീട് നാലാം ദിവസവും പി സി ആർ പരിശോധനക്ക് വിധേയകരണം . പുതിയ നിബന്ധനകൾ യു എ ഇ പൗരന്മാർക്കും , താമസ്സക്കാർക്കും ബാധകമാണ്. കോവിഡ് കുത്തിവെയ്പ്പിന്റെ രണ്ടു ഡോസുകളും എടുത്തു 28 ദിവസ്സങ്ങൾ പൂർത്തിയാക്കിയവർക്കാണ് നിബന്ധന ബാധകമാകുന്നത് . കുത്തിവെയ്പ്പ് സംബന്ധിച്ച വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രേഖപ്പെടുത്തിയിരിക്കണം . കുത്തിവെയ്പ്പ് എടുത്തിട്ടില്ലാത്ത യാത്രക്കാർ ഗ്രീൻ കാറ്റഗറി രാജ്യങ്ങളിൽ നിന്ന് എത്തുമ്പോൾ വിമാനത്താവളത്തിലും പിന്നീട് ആറാമത്തെയും 12 മത്തേയും ദിവസ്സങ്ങളിൽ പി സി ആർ പരിശോധന നടത്തിയിരിക്കണം .ഇവർക്കും ക്വാറന്റൈൻ ആവശ്യമില്ല. മറ്റു രഞങ്ങളിൽ നിന്നാണ് എത്തുന്നതെങ്കിൽ 10 ദിവസം ക്വാറന്റൈനിൽ കഴിയണം. വിമാനത്താവളത്തിലും എട്ടാമത്തെ ദിവസവും പി സി ആർ പരിശോധന നടത്തിയിരിക്കണം. ഗ്രീൻ ലിസ്റ്റിൽ പെടാത്ത രാജ്യമാണ്  ഇന്ത്യ. നിലവിൽ ആസ്‌ട്രേലിയ,ഭൂട്ടാൻ ഭ്രൂണയ് ,ചൈന, ക്യൂബ, ഗ്രീൻ ലാൻഡ് ,ഹോങ് കോങ്ങ്, ഐയർലാന്റ്, ഇസ്രായേൽ ,ജപ്പാൻ മൗറോഷ്യസ് ,മൊറോക്കോ ,ന്യൂസിലാന്റ് ,പോർച്ചുഗൽ ,റഷ്യ ,സൗദി അറേബ്യാ, സിംഗപ്പൂർ,സൗത്ത് കൊറിയ,സ്വിസർലാന്റ് ,തായ്‌വാൻ താജികിസ്താൻ,യുണൈറ്റഡ് കിങ്ഡം,ഉസ്‌ബസ്‌കിസ്താൻ എന്നീ  ഇരുപത്തിമൂന്ന് രാജ്യങ്ങളെയാണ് ഗ്രീൻ ലിസിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment