PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വൺവേ വിമാന സർവീസ് തുടരുമെന്ന് വ്യോമയാന മന്ത്രാലയം.

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വൺവേ വിമാന സർവീസ് തുടരുമെന്ന് വ്യോമയാന മന്ത്രാലയം.

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വൺവേ വിമാന സർവീസ് തുടരുമെന്ന് വ്യോമയാന മന്ത്രാലയം.

യുഎഇ: യുഎഇയിൽ നിന്നും  ഇന്ത്യയിലേക്കുള്ള  വൺ വേ വിമാന സർവീസ് തുടരുമെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ് വ്യക്തമാക്കി. സർക്കാരിന്റെ വന്ദേ ഭാരത് , സല്യൂട്ട് ഇന്ത്യ കോറിഡോർ പദ്ധതികളുടെ ഭാഗമായാണ് വിമാന സർവീസ് തുടരുന്നത്.കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം 9,000 യാത്രക്കാർ ഇന്ത്യയിലേക്ക് മടങ്ങി എത്തിയതായിട്ടാണ്  കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി യാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിൽ 5,000 യാത്രക്കാരും  യുഎഇയിൽ നിന്നാണ് മടങ്ങി എത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് എത്തുന്നത് വിലക്കിയിട്ടുണ്ടെങ്കിലും വിമാന സർവീസ് തുടരുന്നതിനാണ്  തീരുമാനിച്ചിരിക്കുന്നത്. ദുബായിൽ നിന്ന് 6 വിമാനങ്ങളും , അബുദാബിയിൽ നിന്നും 3 വിമാനങ്ങളും , ഷാർജയിൽ നിന്ന് ഒരു വിമാനവുമാണ്  വന്ദേ ഭാരത് , സല്യൂട്ട് ഇന്ത്യ കോറിഡോർ പദ്ധതികളുടെ ഭാഗമായി സർവീസ് നടത്തുന്നത്.  ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്  മെയ് 14 വരെ നിർത്തിവെച്ചിരിക്കുകയാണെന്നു എമിരേറ്റ്സ് എയർലൈൻസും, എയർ അറേബ്യയും അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment