PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം  അനിശ്ചിതകാലത്തേക്ക് നീട്ടി കൊണ്ടു ഉത്തരവായി.

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം  അനിശ്ചിതകാലത്തേക്ക് നീട്ടി കൊണ്ടു ഉത്തരവായി.

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം  അനിശ്ചിതകാലത്തേക്ക് നീട്ടി കൊണ്ടു ഉത്തരവായി.

യുഎഇ: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം  അനിശ്ചിതകാലത്തേക്ക് നീട്ടി കൊണ്ടു ഉത്തരവായി. അബുദാബി നാഷണൽ  എമർജൻസി ക്രിയയ്‌സസ്  ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ്  തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും യുഎഇയിലേക്കു പ്രഖ്യാപിച്ചിരുന്ന യാത്ര നിയന്ത്രണത്തിന്റെ സമയ പരിധി ഇന്ന് അവസാനിച്ചതോടെയാണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത് . പുതിയ തീരുമാനം അനുസരിച്ച് യാത്ര നിയന്ത്രണം എന്ന് പിൻവലിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല .  ഇന്ത്യയിലെ നിലവിലുള്ള കോവിഡ് സാഹചര്യത്തിന്റെ രൂക്ഷത പരിഗണിക്കുമ്പോൾ യാത്ര നിയന്ത്രണം ഏറെ നാളത്തേക്ക് നീളുന്നതിനുള്ള സാധ്യതയാണ്  പ്രതീക്ഷിക്കപ്പെടുന്നത്. മുൻപ് പ്രഖ്യാപിച്ചിരുന്നത് പോലെ യു എ ഇ പൗരന്മാർ , ഡിപ്ലോമാറ്റ് പാസ്സ്പോർട്ടുള്ളവർ , ഔദ്യോഗിക പ്രതിനിധികൾ , ഗോൾഡൻ വിസയുള്ളവർ എന്നിവർക്കും , ബിസിനസ് സമൂഹത്തിലുള്ളവരുടെ സ്വകാര്യ ജെറ്റുകൾക്കും നിയന്ത്രണം ബാധകമല്ല. ഇന്ത്യയിൽ നിന്നുള്ള കാർഗോ വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാക്കിയിട്ടില്ല.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment