PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ യുഎഇ മികച്ച മാതൃക – കെ. കെ. ശൈലജ ടീച്ചർ

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ യുഎഇ മികച്ച മാതൃക – കെ. കെ. ശൈലജ ടീച്ചർ

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ യുഎഇ മികച്ച മാതൃക – കെ. കെ. ശൈലജ ടീച്ചർ

അബുദാബി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ യുഎഇ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടൽ മാതൃകാപരമാണെന്ന് മുൻ കേരള സംസ്ഥാന ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.അബുദാബി ശക്തി തിയറ്റേഴ്‌സ് വനിതാവിഭാഗത്തിൽ ആഭിഖ്യത്തിൽ ‘സ്ത്രീപക്ഷ കേരളം’ എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച വെർച്വൽ സെമിനാറിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
കോവിഡ് മഹാമാരിയിൽ നിന്നും മനുഷ്യരാശിയുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ എല്ലാവരും കൈകോർക്കണമെന്നും സർക്കാരും പോലീസും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കണമെന്നും അവർ തുടർന്ന് പറഞ്ഞു.

സാക്ഷരതയുടെ കാര്യത്തിലായാലും മനുഷ്യ വികസന സൂചികയുടെ കാര്യത്തിലായിരുന്നാലും കേരളം സാമൂഹ്യപുരോഗതിയിൽ രാജ്യത്ത്‌ വളരെ മുന്നിലാണ്‌.  സ്‌ത്രീ ശാക്തീകരണത്തിലും സ്‌ത്രീസുരക്ഷയിലും നമ്മുടെ സംസ്ഥാനം മുൻനിരയിൽത്തന്നെ. നീതി ആയോഗ് കഴിഞ്ഞ വർഷം മുന്നോട്ട് വെച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ 23 സൂചകങ്ങളിലും മുന്നിലെത്തിക്കൊണ്ട് ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം മാറുകയുണ്ടായി.  എന്നാൽ, സ്‌ത്രീധനത്തിന്റെ പേരിലും സ്‌ത്രീപീഡനത്തെത്തുടർന്നും ഈയിടെയുണ്ടായ ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തിന്റെ യശസ്സിന്‌ മങ്ങലേൽപ്പിച്ചിരിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

ഭൂതകാലത്തിലെ ഇന്ത്യൻ ഫ്യുഡൽ വ്യവസ്ഥിയുടെ ക്രൂരതകളും തിന്മകളും വർത്തനകാലത്തിലെ മുതലാളിത്ത വ്യവസ്ഥിയുടെ ജീർണതകളും എന്താണെന്ന് ഉദാഹരണസഹിതം വിവരിച്ച ടീച്ചർ സ്ത്രീകളുടെ ആത്മാഭിമാനം തിരിച്ചുപിടിക്കുന്നതിൽ കേരളത്തിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ നടത്തിയ വീരേതിഹാസങ്ങളായ ഇടപെടലുകൾ അക്കമിട്ടു നിരത്തുകയുണ്ടായി. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ശശികല മുല്ലശ്ശേരി, മാധ്യമപ്രവർത്തകയും കവയിത്രിയുമായ സോണിയ ഷിനോയ് എന്നിവർ അനുബന്ധ പ്രഭാഷണം നിർവ്വഹിച്ചു.ശക്തി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം റാണി സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വെർച്വൽ സെമിനാറിൽ ശക്തി ബാലസംഘം സെക്രട്ടറി അക്ഷര സജീഷ് സ്ത്രീപക്ഷ കേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശക്തി വനിതാ കമ്മിറ്റി അംഗങ്ങളായ സ്മിത ബാബുരാജ് സ്വാഗതവും ലേഖ വിനോദ് നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment