PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട ജിസിഡിഎ അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട ജിസിഡിഎ അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട ജിസിഡിഎ അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി

കൊച്ചി : ലോക് ടൗണിൽ വാടക നൽകിയില്ലെന്ന് ആരോപിച്ചു കൊച്ചി മറൈൻ ഡ്രൈവിൽ കട ഒഴിപ്പിച്ച നടപടിയിൽ വീട്ടമ്മയ്ക്ക് താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫ് അലി.വാടക നൽകിയില്ലെന്ന് ആരോപിച്ചു താന്തോന്നി തുരുത് സ്വദേശി പ്രസന്ന കുമാരിയുടെ കൊച്ചി മറൈൻ ഡ്രൈവിൽ ഉള്ള കട ജി സി ഡി എ അധികൃതർ ഒഴിപ്പിച്ചിരുന്നു.  ജി സി ഡി എ അധികൃതർ കടയിലെ സാധന സാമഗ്രികൾ പുറത്തേക്കു വലിച്ചിട്ടതായും വീട്ടമ്മ പരാതി നൽകിയിരുന്നു.കോവിദഃ സാഹചര്യത്തെ തുടർന്നുള്ള ഈ ദയനീയാവസ്ഥ സമൂഹ മാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽ പെട്ട യൂസഫലി വീട്ടമ്മ ജി സി ഡി എ ക്കു നൽകാനുള്ള മുഴുവൻ കുടിശിക തുകയും കൊടുത്തു തീർക്കുമെന്നും നാളെ തന്നെ ലുലു ഗ്രൂപ്പ് കൊച്ചിയിലെ അധികൃതർ ജി സി ഡി എയുമായി സംസാരിച്ചു വീട്ടമ്മയുടെ പ്രശ്നങ്ങൾ തീർപ്പാക്കുമെന്നുമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.2015 മുതൽ വാടക അടക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നൽകിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാൽ കട തുറക്കാൻ അനുവദിക്കാമെന്നും ജിസിഡിഎ ചെയർമാൻ പറഞ്ഞു. 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment