PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമർകസ് ഐ സി എഫ് പ്രവർത്തകരുടെ ഇടപെടൽ : തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹം ജബൽ അലിയിൽ മറവു ചെയ്തു.

മർകസ് ഐ സി എഫ് പ്രവർത്തകരുടെ ഇടപെടൽ : തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹം ജബൽ അലിയിൽ മറവു ചെയ്തു.

മർകസ് ഐ സി എഫ് പ്രവർത്തകരുടെ ഇടപെടൽ : തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹം ജബൽ അലിയിൽ മറവു ചെയ്തു.

ദുബൈ: സന്ദർശക വിസയിൽ ദുബായിലെത്തി കഴിഞ്ഞ ഞായറാഴ്ച മരണപെട്ട തമിഴ്നാട് സ്വദേശിയായ മറിയാ ജോർജ് (62) നെ മർകസ് ഐ സി എഫ് വെൽഫയർ ടീമിന്റെ സഹായത്താൽ ജബൽ അലി യിൽ  മറവ് ചെയ്തു. റെസിഡൻസ് വിസ ഇല്ലാത്തതിനാൽ ദുബൈയിൽ മറവ് ചെയ്യാൻ കഴിയില്ലെന്ന നിയമം ഉള്ളത് കൊണ്ട് മരണസമയം പകച്ചുപോയ മകൾ സാമൂഹ്യ പ്രവർത്തകരോട് വിവരം പങ്കുവെക്കുകയും നിരവധി ഓഫീസ്സുകളിൽ കയറിയിറങ്ങുകയും അവസാനം ദുബായ് മർകസിൽ എത്തുകയായിരുന്നു. അവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കി ദുബൈ മർകസ് വിഷയം ഏറ്റെടുത്തു. തുടർന്ന് ഐ സി എഫ് വെൽഫയർ ടീമിന്റെ സഹായത്താൽ പ്രത്യേക പെർമിഷൻ എടുക്കുകയും മുഴുവൻ പേപ്പർ വർക്കുകളും ക്ലിയർ ചെയ്ത് വെള്ളിയാഴ്ച രാവിലെ ജബൽ അലി ചർച്ച് ഖബർസ്ഥാനിൽ മറവ് ചെയ്തു. മർകസ് പ്രവർത്തകരായ സാജിദ് അസ്‌ലമി, നസീർ ചൊക്ലി, സനീർ വർക്കല, ഷംസീർ ചൊക്ലി എന്നിവരാണ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മർകസ് ഐ സി എഫ് പ്രവർത്തകരുടെ ആത്മാർത്ഥമായ ഇടപെടലിൽ അവരുടെ കുടുംബവും പള്ളിയിലെ ഫാദർ മൈക്കിൾ കാർഡോസ്ഉം കൃതജ്ഞത രേഖപ്പെടുത്തി. തന്റെ മൂന്ന് പതിറ്റാണ്ടു കാലത്തെ പുരോഹിത പ്രവർത്തിക്കിടയിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് ഫാദർ മൈക്കിൾ കാർഡോസ് പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment