PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കോർണിഷ് ആശുപത്രി പുതിയ റിക്കാർഡ് സ്ഥാപിച്ചു.

അബുദാബി കോർണിഷ് ആശുപത്രി പുതിയ റിക്കാർഡ് സ്ഥാപിച്ചു.

അബുദാബി കോർണിഷ് ആശുപത്രി പുതിയ റിക്കാർഡ് സ്ഥാപിച്ചു.

അബുദാബി: ഭ്രൂണത്തിൽ രക്ത സംക്രമണം നടത്തുന്ന അപൂർവവും , അതിസൂക്ഷമവുമായ 100 ചികിത്സകൾ നടത്തി അബുദാബി കോർണിഷ് ആശുപത്രി പുതിയ റിക്കാർഡ് സ്ഥാപിച്ചു. കുട്ടികൾ പിറക്കുന്നതിന് മുൻപ് തന്നെ നടത്തുന്ന ചികിത്സയിലൂടെ നിരവധി പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങളെയാണ് ഒഴിവാക്കുന്നത്. ചുവന്ന രക്താണുക്കളുടെ കുറവ് മൂലം ഗർഭസ്ഥ ശിശുവിന് വിളർച്ച നേരിടുന്നത് പ്രസവത്തിനു മുൻപ് തന്നെ കണ്ടെത്തി നടത്തുന്ന സങ്കീർണ്ണ ചികിത്സയാണു foetal blood transfusion. ഈ ചികിത്സക്ക് വിധേയമാകാതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്തസംബന്ധിയായ അസുഖങ്ങൾ എന്നിവ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. അൾട്രാസൗണ്ട് ചിത്രങ്ങളുടെ സഹായത്തോടെ അമ്മയുടെ ഉദരത്തിലൂടെ രക്തം ഭ്രൂണത്തിലേക്കു കടത്തി വിടുന്ന അതി സങ്കീർണ്ണ ശത്രക്രിയയാണിത്. ഇത്തരം 100 ചികിത്സകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ നേട്ടത്തിലാണ് കോർണിഷ് ഹോസ്പിറ്റൽ . ജനിക്കും മുൻപ് കുട്ടികൾക്ക് നൽകുന്ന ചികിത്സകളിൽ കോർണിഷ് ആശുപത്രിക്കുള്ള പ്രാവീണ്യം തെളിയിക്കുന്ന വേളയാണ് ഇതെന്ന് ആശുപത്രിയുടെ വക്താവ് ഡോ.ലീൻ ബ്രിക്കർ പറഞ്ഞു. രാജ്യത്തെ എല്ലാ എമിറേറ്റുകളിൽ നിന്നും .ജി സി സി രാജ്യങ്ങളിൽ നിന്നും ഇവിടെ രോഗികൾ എത്താറുണ്ടെന്നു അദ്ദേഹം പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment