PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ “ഈദിയ്യ ഓണ്‍ലൈന്‍ 2021” ചൊവ്വാഴ്ച

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ “ഈദിയ്യ ഓണ്‍ലൈന്‍ 2021” ചൊവ്വാഴ്ച

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ “ഈദിയ്യ ഓണ്‍ലൈന്‍ 2021” ചൊവ്വാഴ്ച

അബൂദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഈദ് നൈറ്റും പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജൂലൈ ഇരുപത് ചൊവ്വാഴ്ച സൂം പ്ലാറ്റ്ഫോമില്‍ നടക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും കണക്കിലെടുത്താണ് പരിപാടി ഓണ്‍ലൈനായി സംഘടിപ്പിക്കുവാന്‍ ബുധനാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ തീരുമാനമായത്.
ഒന്നാം പെരുന്നാളിന് ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് സൂം പ്ലാറ്റ്ഫോമില്‍ നടക്കുന്ന പരിപാടി പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാവും. ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ എം എ യൂസുഫലി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും അബൂദാബി റെപ്റ്റണ്‍ ഇംഗ്ലിഷ് സ്കൂള്‍ മതകാര്യ വിഭാഗം തലവനുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി ഈദ് സന്ദേശം കൈമാറും. തുടര്‍ന്ന് സുപ്രസിദ്ധ ഗായകനും സാംസ്കാരിക സദസ്സുകളിലെ നിറസാന്നിദ്ധ്യവുമായ നവാസ് പാലേരിയുടെ “പെരുന്നാള്‍ പാട്ടും പറച്ചിലും” നടക്കും.
പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സേഫ് ലൈന്‍ ഗ്രൂപ് എംഡിയും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, അബൂദാബി കെ എം സീ സി പ്രസിഡണ്ട് ശുകൂര്‍ അലി കല്ലിങ്ങല്‍, അബൂദാബി സുന്നി സെന്‍റര്‍ പ്രസിഡണ്ട് അബ്ദുറഊഫ് അഹ്സനി ഒതുക്കുങ്ങല്‍, ഇസ്ലാമിക് സെന്‍റര്‍ മുന്‍ ഭാരവാഹികളായ, അദൃശേരി ഹംസക്കുട്ടി മുസ്ലിയാര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ഉസ്മാന്‍ കരപ്പാത്ത്, ഡോ. അബ്ദുറഹ്മാന്‍ മൌലവി ഒളവട്ടൂര്‍ തുടങ്ങി മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

2021 ജൂണ്‍ മുപ്പതിന്, കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് മന്ത്രാലയത്തിന്‍റെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി നടന്ന ജനറല്‍ബോഡിയില്‍ വെച്ചാണ് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്. പി ബാവ ഹാജിയാണ് പ്രസിഡണ്ട്. അബ്ദുല്‍ സലാം ടി. കെ ജനറല്‍ സെക്രട്ടറിയും അബൂബക്കര്‍ ബി സി ട്രഷററുമാണ്. എം പി എം റഷീദ്, സിംസാറുല്‍ ഹഖ് ഹുദവി (വൈസ് പ്രസിഡണ്ടുമാര്‍) സാബിര്‍ മാട്ടൂല്‍ (അഡ്മിന്‍ സെക്രട്ടറി), അബ്ദുല്ല നദ് വി (ഇന്‍റേണല്‍ ഓഡിറ്റര്‍) കെ.അഹ്മദ് കുട്ടി (റിലീഫ് സെക്രട്ടറി) ഹാരിസ് ബാഖവി (റിലിജിയസ് സെക്രട്ടറി) കാസിം മാളിക്കണ്ടി (ലിറ്റററി സെക്രട്ടറി) മുസ്തഫ വാഫി (ഐ ടി ആന്‍ഡ് മീഡിയ സെക്രട്ടറി) സലീം നാട്ടിക (പബ്ലിക് റിലേഷന്‍ സെക്രട്ടറി),ഷബീര്‍ അള്ളാംകുളം (എജുക്കേഷന്‍ സെക്രട്ടറി ) ശിഹാബ് കപ്പാരത്ത് (സ്പോര്‍ട്ട്സ് സെക്രട്ടറി) സുബൈര്‍ കെ കെ (ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
സൂം ഐഡി , പാസ്സ് വേഡ് തുടങ്ങിയവ സെന്‍ററിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 6424488 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment