PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAE3 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്‌സിൻ.

3 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്‌സിൻ.

3 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്‌സിൻ.

യു എ ഇ:  3 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്‌സിൻ നൽകാമെന്ന് യു എ ഇ ആരോഗ്യ – രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ ഇടയിൽ നടത്തിയ പഠനത്തിന്റെയും ,വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നത് . 900 കുട്ടികളിൽ നടത്തിയ സിനോഫാം ഇമ്മ്യൂൺ ബ്രിഡ്‌ജ്‌ എന്ന പഠനത്തിന് ശേഷമാണു വാക്‌സിന് അനുമതി നൽകിയിരിക്കുന്നത്. മാതാപിതാക്കളുടെ പൂർണ്ണ സമ്മതം വാങ്ങി നടത്തിയ പഠനത്തിൽ രാജകുടുംബത്തിലെ കുട്ടികളും പങ്കെടുത്തിരുന്നു. വാക്‌സിൻ നൽകിയ സമയം മുതൽ കുട്ടികളെ നിരന്തരം നിരീക്ഷിച്ചിരുന്നു. മധ്യപൂർവ – വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിൽ  ഈ പ്രായത്തിലുള്ള കുട്ടികളിൽ നടത്തിയ ആദ്യ പഠനമാണ് യു എ ഇ ആരോഗ്യ – രോഗ പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നത്. ഇന്ത്യ, ചൈന , യു എസ് ,യു കെ തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞ ഏതാനം മാസങ്ങളായി ഇതേ പഠനം നടത്തുന്നുണ്ട് . സ്‌കൂളുകൾ തുറക്കും മുൻപ് കുട്ടികൾക്ക് വാക്‌സിൻ നൽകി കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment