PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമാറുന്ന ലോകക്രമത്തിനൊപ്പം കേരളത്തിലെ പുത്തൻ തലമുറയെ മൂല്യവത്താക്കാനുള്ള ദൗത്യം വേൾഡ് മലയാളി കൗൺസിൽ ഏറ്റെടുക്കണമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ

മാറുന്ന ലോകക്രമത്തിനൊപ്പം കേരളത്തിലെ പുത്തൻ തലമുറയെ മൂല്യവത്താക്കാനുള്ള ദൗത്യം വേൾഡ് മലയാളി കൗൺസിൽ ഏറ്റെടുക്കണമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ

മാറുന്ന ലോകക്രമത്തിനൊപ്പം കേരളത്തിലെ പുത്തൻ തലമുറയെ മൂല്യവത്താക്കാനുള്ള ദൗത്യം വേൾഡ് മലയാളി കൗൺസിൽ ഏറ്റെടുക്കണമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ

ദുബായ്: മാറുന്ന ലോകക്രമത്തിനൊപ്പം കേരളത്തിലെ പുത്തൻ തലമുറയെ മൂല്യവത്താക്കാനുള്ള ദൗത്യം വേൾഡ് മലയാളി കൗൺസിൽ ഏറ്റെടുക്കണമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളി സമൂഹത്തിന്റെ പൊതു വേദിയായ ‘വേൾഡ് മലയാളി കൗൺസിൽ’ ഇരുപത്തഞ്ചു വർഷം പിന്നിട്ട ശേഷം പുതിയ ഭരണ സമിതിയുടെ ആദ്യ നൂറ് ദിന കർമ്മ പദ്ധതികൾ പൂർത്തിയാക്കുന്നതിൻറെ ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാസ നാട്ടിൽ ജീവിക്കുമ്പോഴും ജന്മദേശത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി സർക്കാരിനൊപ്പം പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ, വിദേശത്ത് നിന്ന് നേടുന്ന നൈപുണ്യവും ജീവിത മികവുകളും ജന്മനാട്ടിൽ ഉള്ളവർക്ക് മാതൃക യായി മാറ്റാൻ ശ്രമിക്കണം എന്നും അഭിപ്രായപ്പെട്ടു. പ്രവാസികൾ കേരളത്തിൽ മടങ്ങി വരുന്നതിനെ പറ്റി ചിന്തിക്കണ്ട. വിദേശങ്ങളിലെ അനുഭവസമ്പത്ത് നാട്ടിലെ നന്മകൾക്കായി ഉപയോഗിക്കാൻ പ്രവാസി കൾക്കേ കഴിയൂ.അതിലൂടെ ഇന്ന് നിലനിൽക്കുന്ന സ്ത്രീ ധന പീഡനം പോലുള്ള അപരിഷ്കൃത സാമൂഹിക സാംസ്കാരം മാറ്റാനും വേൾഡ് മലയാളി കൗൺസിൽ പോലുള്ള ആഗോള മലയാളി പ്രസ്ഥാനം മുൻകൈയെടുക്കണം.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അറുപത്തിയഞ്ച് പ്രൊവിൻസുകളിലെ അയ്യായിരത്തോളം കുടുംബങ്ങൾ വെർച്ച്വൽ പ്ലാറ്റ് ഫോമിലൂടെ പങ്കെടുത്ത ഉദ്ഘാടന യോഗത്തിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി. ഗ്ലോബൽ ചെയർമാൻ ശ്രീ.ജോണികുരുവിള അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ തൻറെ ആമുഖ പ്രസംഗത്തിൽ അടുത്ത രണ്ടു വർഷത്തെ പ്രധാന പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി പോൾ പാറപ്പള്ളി സ്വാഗതവും ട്രഷറർ ജെയിംസ് കൂടൽ നന്ദിയും പറഞ്ഞു. ഗ്ലോബൽ വൈസ് പ്രസിഡന്റ് മാരായ ബേബി മാത്യു സോമതീരം, സി.യു . മത്തായി, ജോർജ് കുളങ്ങര, എസ്.കെ.ചെറിയാൻ, സ്ഥാപക നേതാവായ ആൻഡ്രൂ പാപ്പച്ചൻ, ഐസക് ജോൺ പട്ടാണിപറമ്പിൽ, തങ്കമണി ദിവാകരൻ,ഡോ.എ.വി.അനൂപ്, മൂൻ ചെയർമാൻ സോമൻ ബേബി, അഡ്വ.ശിവൻ മഠത്തിൽ, ഡൊ.പ്രതാപചന്ദ്രൻ, പി.എൻ.രവി, തങ്കം അരവിന്ദ്, ചാൾസ് പോൽ, ഇർഫാൻ മാലിക്, ജാനറ്റ് വർഗീസ്,സിസിലി ജേക്കബ്, യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാൻ തുടങ്ങി നിരവധി നേതാക്കൾ ആശംസകൾ നേർന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment