PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEതാമസ വിസയുള്ള ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ.

താമസ വിസയുള്ള ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ.

താമസ വിസയുള്ള ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ.

യുഎഇ: കാലാവധി കഴിയാത്ത താമസവിസയുളള യുഎഇ അംഗീകരിച്ച വാക്സിനെടുത്തവർക്ക് രാജ്യത്തേക്ക് തിരികെയെത്താമെന്ന് യുഎഇ. കോവി‍ഡ്19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വീസക്കാർക്കാണ്   ഈ മാസം 5 മുതൽ യുഎഇയിലേയ്ക്ക് തിരിച്ചുവരാകും. പുതിയ നിയമം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കാണ്  ഗുണകരമാകുക.യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുഎഇയിലേക്കു തിരിച്ചെത്താമെന്ന് വ്യക്തമാക്കി. യുഎഇ അംഗീകരിച്ച വാക്സീൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയാക്കിയിരിക്കണം.
യുഎഇ അംഗീകരിച്ച ഏതെങ്കിലും ഒരു കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കാണ് നിലവിൽ പ്രവേശനാനുമതി ഉള്ളത്. ഫൈസർ ബയോഎൻടെക്, ഓക്സ്‌ഫഡ് ആസ്ട്രസെനിക അല്ലെങ്കിൽ കോവിഷീൽഡ്, സിനോഫാം,മോഡേണ, സ്പുട്‌നിക് എന്നിവയാണ് യുഎഇ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ. ഇതിൽ ഇന്ത്യയിൽ ലഭ്യമാവുന്ന കോവിഷീൽഡും ഓക്‌സ്‌ഫഡ് ആസ്ട്രസെനികയും ഒരേ വാക്സിനാണ്. അതുകൊണ്ട് കോവിഷീൽഡിന് അംഗീകാരമുണ്ടെന്നും ദുബായ് ആരോഗ്യവകു പ്പ് അറിയിച്ചു.

ആരോഗ്യ മേഖലയിലെ ഡോക്ട്ടർ ,നേഴ്‌സ്,ടെക്‌നിഷ്യൻ തുടങ്ങിയ ജോലികളിൽ ഉള്ളവർ , യൂണിവേഴ്സിറ്റി , കോളേജ് , സ്‌കൂൾ എന്നിവയടക്കം വിദ്യാഭ്യാസ മേഖലയിലുള്ളവർ . യു എ ഇ യിൽ പഠിക്കുന്ന വിദ്യാർത്ഥികൾ , മാനുഷിക പരിഗണനായർഹിക്കുന്ന വിസ കാലാവധിയുള്ളവർ , ഫെഡറൽ , പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ, യു എ ഇ യിൽ തിരികെ എത്തി ചികിത്സ പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ ഉള്ളവർ എന്നിവർക്ക് വാക്‌സിനേഷൻ എടുത്തിട്ടില്ലെങ്കിലും മടങ്ങി എത്തുന്നതിനു അനുമതി നൽകിയിട്ടുണ്ട്.തിരികെ വരുന്നവർ ടിക്കറ്റ് എടുക്കും മുൻപ് ഐ സി എ യുടെ വെബ്സൈറ്റിൽ പ്രത്യേക അപേക്ഷ നൽകി അനുമതി തേടിയിരിക്കണം. വാക്‌സിൻ എടുത്തവർ സർട്ടിഫിക്കറ്റ് കരുതണം . 48  മണിക്കൂർ മുൻപ് എടുത്ത പി സി ആർ പരിശോധന ഫലം , വിമാനത്താവളത്തിൽ നിന്നും എടുത്ത റാപിഡ് പരിശോധന ഫലം എന്നിവ ആവശ്യമാണ്. യു എ ഇ യിലെത്തിയാൽ പി സി ആർ പരിശോധന എടുക്കും. തുടർന്ന് ക്വാറന്റൈനിൽ പ്രവേശിക്കണം. എത്ര ദിവസം ക്വാറന്റൈൻ എന്ന് വ്യക്തമാക്കിയിട്ടില്ല.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment