PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകന്‍ എടുത്ത ടിക്കറ്റിന്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകന്‍ എടുത്ത ടിക്കറ്റിന്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകന്‍ എടുത്ത ടിക്കറ്റിന്.

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തി.  ദോഹയിൽ ലുലു ഗ്രൂപ്പിന്റ ജീവനക്കാരൻ സനൂപ് സുനിൽ ആണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റ 230–ാം സീരീസ് നറുക്കെടുപ്പിൽ സമ്മാനം നേടിയത്.  സനൂപിന്റെ േപരിൽ ഇദ്ദേഹവും മറ്റു 19 പേരും ചേർന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം. എറണാകുളം സ്വദേശി  സനൂപ് ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത  183947  നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകന്‍ കൂടിയാണ് സനൂപ്.
ദീർഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകർക്കു സനൂപുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. ടിക്കറ്റ് സംഘാടകപ്രതിനിധി റിചാർഡ്, സനൂപിന്റെ മൊബൈലിലേ‍ക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ബന്ധപ്പെടാൻ ആദ്യം ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.  ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിർഹവും ഇന്ത്യക്കാരനായ റെനാൾ‍ഡ് ഡാനിയേലിന് 1,00000 ദിർഹവും സമ്മാനം ലഭിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment