PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഇന്ത്യയിൽ നിന്നും വാക്‌സിൻ എടുത്തവർക്കു യു എ ഇ യിൽ രജിസ്റ്റർ ചെയ്യാം.

ഇന്ത്യയിൽ നിന്നും വാക്‌സിൻ എടുത്തവർക്കു യു എ ഇ യിൽ രജിസ്റ്റർ ചെയ്യാം.

ഇന്ത്യയിൽ നിന്നും വാക്‌സിൻ എടുത്തവർക്കു യു എ ഇ യിൽ രജിസ്റ്റർ ചെയ്യാം.

യുഎഇ : യുഎഇക്കു പുറത്തു നിന്നും വാക്‌സിൻ എടുത്തവർക്കു വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ഐ സി എ യിൽ രജിസ്റ്റർ ചെയ്യുന്നതിന്  അവസരം നൽകുന്നു. ഓഗസ്റ്റ് 15 മുതലാണ് രജിസ്ട്രേഷന് അവസരം നൽകുന്നത്. ഓഗസ്റ്റ് 20 മുതൽ യു എ ഇ യിൽ നടക്കുന്ന വിവിധ പരിപാടികളിലും ,മാളുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിലും പ്രവേശനം നൽകുന്നതിന്  അൽ ഹൊസൻ ആപ്പിലെ വാക്‌സിൻ വിവരങ്ങളെ അടിസ്ഥാനമാക്കുമ്പോൾ യു എ ഇ ക്കു പുറത്തു വാക്‌സിൻ എടുത്തവർക്കും പ്രവേശനം ലഭിക്കാൻ വാക്‌സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണം . യു എ ഇ അംഗീകരിച്ചിട്ടുള്ള വാക്‌സിൻ എടുത്തവർക്കു മാത്രമാണ് രജിസ്‌ട്രേഷൻ നടത്തുന്നതിന് സാധ്യമാകൂ .  ഐ സി എ യുടെ smartservices.ica.gov.ae എന്ന ലിങ്കിൽ പാസ്പോർട്ട് വിവരങ്ങൾ , യു എ ഇ യിലെ മേൽവിലാസം എന്നിവ നൽകി വാക്‌സിൻ സർട്ടിഫിക്കറ്റ്  അപ്‌ലോഡ് ചെയ്യുന്നതോടെ വാക്‌സിൻ വിവരങ്ങൾ അൽഹൊസൻ ആപ്പിൽ  ലഭ്യമാകും. ഇന്ത്യയിൽ നിന്നും എടുത്ത കോവിഷീൽഡ്‌ വാക്‌സിന് യു എ ഇ അംഗീകാരം നൽകിയിട്ടുണ്ട്. അൽഹൊസൻ ആപ്പിൽ ഈ വിവരങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ പൊതുസ്ഥലങ്ങളിലും , പരിപാടികളിലും പങ്കെടുക്കാൻ അനുമതി ലഭിക്കും എന്നതാണ് വാക്‌സിൻ രജിസ്ട്രേഷന്റെ പ്രത്യേകത.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment